ഇന്ത്യന്‍ വിപണിയും ഇലക്ട്രിക് കാറുകളും

ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക് കാറുകള്‍ അനുഭവിക്കുന്ന പ്രധാന പ്രയാസം അടിസ്ഥാന സൗകര്യങ്ങളുടതാണ്. ചാര്‍ജ്ജിംഗ് പോയിന്‍റുകള്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഇന്ന് രാജ്യത്ത് ലഭ്യമല്ല. ഇക്കാരണത്താല്‍ വിദേശ കമ്പനികള്‍ പലതും ഇന്ത്യയിലേക്ക് ഇലക്ട്രിക് കാറുമായി വരാന്‍ മടിക്കുകയാണ്. ബി എം ഡബ്ലിയുവിന്‍റെ ഇലക്ട്രിക് കാര്‍ രാജ്യത്ത് അവതരിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് വാര്‍ത്തകള്‍ ഈയടുത്ത് കണ്ടിരുന്നെങ്കിലും അവരും പിന്നീട് പിന്‍വാങ്ങിയതായാണ് അറിയുന്നത്.
പെട്രോള്‍ വിലയില്‍ ക്രമാതീതമായ വര്‍ധന ഇപ്പോള്‍ തന്നെയുണ്ടെങ്കിലും അത് ഇലക്ട്രിക് കാറുകളെ കുറിച്ച് ചിന്തിക്കാന്‍ പര്യാപ്തമായ അളവിലല്ലെന്നാണ് ഇന്ത്യന്‍ ഉപഭോക്താവിന്‍റെ അഭിപ്രായം. 85 രൂപയിലധികം ഒടുക്കേണ്ടി വരികയാണെങ്കില്‍ ഒരു മാറ്റത്തെക്കുറിച്ച് ചിന്തിക്കാം എന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്.


Click it and Unblock the Notifications








