ആള്‍ട്ടോയുടെ പ്ലാറ്റ്ഫോമില്‍ പുതിയ 800

നീളവും വീതിയും കൂടിയ പുതിയ സ്വിഫ്റ്റിന്‍റെ അപദാനങ്ങള്‍ക്കിടയില്‍ ഒന്നുരണ്ട് കാര്യങ്ങള്‍ പങ്കജ് നെരൂള ഈ റിപ്പോര്‍ട്ടറുമായി പങ്കുവെച്ചു. അവയിലേക്ക്
സ്വിഫ്റ്റും ഡിസൈറും
സ്വിഫ്റ്റിനു പിന്നാലെ ഡിസൈര്‍ എന്നതാണ് രീതി. അതില്‍ ഇത്തവണയും മാറ്റം വരില്ല. ആറുമാസങ്ങള്‍ക്കുള്ളില്‍ പുതിയ ഡിസൈര്‍ നിരത്തിലെത്തുമെന്ന് നെരൂള. അങ്ങനെയെങ്കില്‍ എന്തെല്ലാം എന്തെല്ലാം പുതുക്കങ്ങള്‍ പ്രതീക്ഷിക്കാം? "സ്വിഫ്റ്റിന് എന്തെല്ലാം മാറ്റങ്ങള്‍ നിങ്ങള്‍ കണ്ടു? അതും അതില്‍ കൂടുതലായ ചിലതും" എന്ന് മറുപടി.
ഇന്ത്യന്‍ നിരത്തുകളിലെ സ്വിഫ്റ്റ് വിജയത്തിനു പിന്നിലെ സ്ഥലപരമായ ഘടകങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് കണ്ണിറുക്കിയുള്ള മറുപടി: "പുതിയ സ്വിഫ്റ്റ് ഹാച്ച്ബാക്കിന്‍റെ പ്ലാറ്റ്ഫോമില്‍ തന്നെയായിരിക്കും സ്വിഫ്റ്റ് ഡിസൈറും എത്തിച്ചേരുക. 90 മിമി നീളം കൂടുതലുണ്ട് സ്വിഫ്റ്റിന്. 1695 മിമി വീതിയും"
സെഡാനിലെമ്പോള്‍ ഈ അനുപാതത്തില്‍ എന്ത് മാറ്റമുണ്ടാകുമെന്ന് കണ്ടറിയുക.
ആള്‍ട്ടോയും 800-ഉം
പുതിയ 800 പക്ഷെ പഴയ പ്ലാറ്റ്ഫോമില്‍ തിരികെ വരില്ല എന്ന് പങ്കജ് നെരൂള ഉറപ്പു തരുന്നു. ആള്‍ട്ടോയുടെ പ്ലാറ്റ്ഫോമില്‍ തന്നെയായിരിക്കും പുതിയ 800-ന്‍റെ വരവ്. ഇത് ഒരു ആഭ്യന്തര കലാപത്തിന് ഇട വരുത്തില്ലേ? ഒരിക്കലുമില്ല; പ്ലാറ്റ്ഫോം ഒന്നാണെങ്കിലും കരള്‍, ഹൃദയം, പ്ലീഹ തുടങ്ങിയ പ്രധാന ഭാഗങ്ങളെല്ലാം പുതിയ അനുഭൂതി പകരുന്നവയായിരിക്കും. പഴയ 800-ന്‍റെ സ്ഥാനത്തേക്ക് എളുപ്പം കയറിയിരിക്കാന്‍ സാധിക്കുന്ന ഒന്നായിരിക്കും അത്. മാറിയ വിപണി പരിതസ്ഥിതികള്‍ കൂടി കണക്കിലെടുക്കേണ്ടതുണ്ടെന്ന് പങ്കജ് ചൂണ്ടിക്കാട്ടുന്നു.


Click it and Unblock the Notifications








