ഹോണ്ട ജാസ്സിന്‍റെ വെട്ടിനിരത്തല്‍

Jazz
വിലയുടെ കാര്യത്തില്‍ ഹോണ്ട വെട്ടിനിരത്തല്‍ നയം തുടരുക തന്നെയാണ്. 1.6 ലക്ഷം രൂപയാണ് കഴിഞ്ഞ ദിവസം വിപണിയിലിറക്കിയ ജാസ്സിന് കുറച്ചിരിക്കുന്നത്. ഏഴ് ലക്ഷത്തിന് ലഭിച്ചിരുന്ന ജാസ്സ് ഇപ്പോള്‍ വെറും അഞ്ചര ലക്ഷത്തിന് എടുത്തോണ്ടു പോകാം എന്ന് വന്നിരിക്കുന്നു.

ഹോണ്ട സിറ്റിക്ക് 66,000 രൂപയോളം കുറച്ച് വിപണിയെ ‍ഞെട്ടിച്ചതിനു ശേഷം ഹോണ്ട നടത്തിയിരിക്കുന്ന പുതിയ മുന്നേറ്റം മാത്സര്യം മുറുകിയിരിക്കുന്ന വിപണിയിലെ മറ്റ് താരങ്ങള്‍ക്ക് മാനസിക ആഘാതം തന്നെയാണ് സമ്മാനിച്ചിരിക്കുന്നത്.

ഹാച്ച്ബാക്ക് വിപണിയില്‍ സ്വിഫ്റ്റ് സൃഷ്ടിക്കാന്‍ പോകുന്ന രണ്ടാം ചലനം മുന്നില്‍ക്കണ്ടാണ് ഹോണ്ടയുടെ നീക്കം എന്ന് മനസ്സിലാക്കാവുന്നതാണ്. സ്വിഫ്റ്റിന്‍റെ ഉയര്‍ന്ന വേരിയന്‍റ് പ്രദാനം ചെയ്യുന്ന അതേ സവിശേഷതകള്‍ തന്നെയാണ് ജാസ്സിന്‍റെയും വാഗ്ദാനം. ഹ്യൂണ്ടായിയുടെ ഐ20യാണ് വിപണിയില്‍ തിളങ്ങി നില്‍ക്കുന്ന മറ്റൊരു താരം.

ഡീസല്‍ മോഡലില്ലായ്മ എന്ന മറ്റൊരു പ്രസ്നം കൂടി ഹോണ്ടയ്ക്കുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ ഇത് അതിഗുരുതരമായ പ്രത്യാഘാതങ്ങള്‍ തന്നെ സൃഷ്ടിക്കും. ഹോണ്ടയുടെ ബ്രാന്‍ഡ് മാഹാത്മ്യത്തില്‍ മാത്രം വിശ്വസിച്ച് എത്ര പേര്‍ ഉല്‍പന്നം വാങ്ങാനുള്ള കടുത്ത തീരുമാനമെടുക്കും എന്ന ചിന്തയും ഹോണ്ടയ്ക്ക് പോയിരുന്നിരിക്കണം.

നിരവധി കോംപണന്‍റുകള്‍ ആഭ്യന്തരമായി നിര്‍മിക്കാന്‍ കഴിഞ്ഞതാണ് ഹോണ്ട ജാസ്സിന്‍റെ വിലയില്‍ ഇത്തരമൊരു നീക്കുപോക്ക് നടത്താന്‍ ഹോണ്ടയ്ക്ക് ഊര്‍ജ്ജം നല്‍കിയത്. പുതിയ ഹോണ്ട ജാസ്സ് വിലയില്‍ മാത്രമേ വിട്ടുവീഴ്ച ചെയ്തിട്ടുള്ളൂവെന്ന് അതിന്‍റെ സവിശേഷതകള്‍ പരിശോധിക്കുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാകും.

More from DriveSpark

Article Published On: Friday, August 19, 2011, 14:51 [IST]
English summary
Honda India slashed price of its Jazz hatchback by Rs 1.6 lakh on Thursday to gain a foothold in the competitive compact car market.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X