നിസ്സാന്‍ ട്രെയ്‍ലിന് ഒരു ലക്ഷം ഡിസ്കൗണ്ട്!

X-Trail
നിസ്സാന്‍ മോട്ടോറിന്‍റെ ആഡംബര സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനമായ എക്സ് ട്രെയ്‍ലിന് ഒരു ലക്ഷം രൂപയുടെ ഡിസകൗണ്ട്! 22 മുതല്‍ 26.5 ലക്ഷം രൂപ വരെ വിലയുള്ള മൂന്ന് വേരിയന്‍റുകളാണ് ട്രെയ്‍ലിനുള്ളത്. ഡിസ്കൗണ്ട് എല്ലാ വേരിയന്‍റുകള്‍ക്കു ബാധകമാണ്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി തുടരുന്ന വിപണി മാന്ദ്യത്തെ നേരിടുക എന്ന ഉദ്ദേശ്യമാണ് പുതിയ ഡിസ്കൗണ്ട് സമീപനത്തിലുള്ളത്. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇറക്കുമതി ചെയ്യുന്നതതിനാല്‍ വില അന്തം വിട്ടുയരുന്നത് ട്രെയ്‍ലിന്‍റെ വില്‍പനയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ജൂലായ് മാസത്തെ കണക്കുകള്‍ പുറത്തു വന്നപ്പോള്‍ ട്രെയ്‍ലിന്‍റെ വില്‍പന വെറും 35 യൂണിറ്റുകളായി കുറഞ്ഞിട്ടുണ്ട്.

ടൊയോട്ട ഫോര്‍ച്യൂണര്‍, ഹോണ്ട സി ആര്‍-വി, ബി എം ഡബ്ലിയു എക്സ് വണ്‍, ഫോര്‍ഡ് എന്‍ഡീവര്‍, ഷെവര്‍ലെ കാപ്റ്റിവ, മിറ്റ്സുബുഷി ഔട്‍ലാന്‍ഡര്‍ എന്നീ വമ്പന്മാര്‍ ആഡംബര എസ് യു വി വിപണിയെ സമ്പന്നമാക്കുന്നുണ്ട്. ഇതിനിടയില്‍ ട്രെയ്‍ലിന് പിടിച്ചു നില്‍ക്കാന്‍ വഴികള്‍ കാണാത്തതില്‍ അതിശയത്തിന് വകയില്ല.

ചെറുകാര്‍ മോഡലായ മൈക്ര ഹാച്ച്ബാക്കാണ് നിസ്സാന്‍റെ ഇന്ത്യന്‍ വിപണിയിലെ തുറുപ്പു ചീട്ട്. മികച്ച പ്രകടനമാണ് മാന്ദ്യകാലത്തും മൈക്ര കാഴ്ച വെയ്ക്കുന്നത് എന്നത് നിസ്സാന് ആശ്വാസകരമാണ്.

More from DriveSpark

Article Published On: Friday, August 19, 2011, 12:29 [IST]
English summary
Nissan Motor India Private Limited offers its customers a marvelous cash discount of Rs. 1 lakh on its luxury sports utility vehicle – X-Trail to enhance the deprived sales in the country’s competitive SUV segment.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X