വെരിറ്റോയുടെ ചെറുരൂപം വിപണിയിലെത്തും

ഹോണ്ട, മാരുതി, നിസ്സാന്‍ തുടങ്ങിയ കമ്പനികള്‍ ചെറുകാറുകള്‍ വിപണിയിലെത്തിക്കാനുള്ള നീക്കങ്ങളില്‍ മുഴുകിയിരിക്കെയാണ് മഹീന്ദ്രയുടെ പുതിയ ആലോചന വരുന്നത്. ഹോണ്ട 800 ഏതാണ്ട ഉറപ്പായിക്കഴിഞ്ഞു. മൈക്രയേക്കാള്‍ ചെറിയ കാര്‍ എന്ന സങ്കല്‍പം നിസ്സാന്‍ അവതരിപ്പിച്ചിട്ടുണ്ട്. ആള്‍ട്ടോയുടെ പ്ലാറ്റ്‍ഫോമില്‍ പുതിയ 800 വരുമെന്നും ഉറപ്പായിക്കഴിഞ്ഞു.
സെഡാന്‍ വേരിയന്‍റിന് നിലവിലെ നികുതി 22 ശതമാനമാണ്. നീല് മീറ്ററിനകത്തായി കാറിനെ ചുരുക്കിയാല്‍ ലഭിക്കുക 12 ശതമാനം നികുതി കിഴിവാണ്. റിനോയുമായി ചേര്‍ന്ന് ലോഗന്‍ എന്ന പേരിലാണ് വെരിറ്റോ ആദ്യമായി വിപണിയില്‍ എത്തിയത്. കൂട്ടുകൃഷി അവസാനിപ്പിച്ച് റിനോ പോയതിനു ശേഷം ലോഗന്‍ അറിയപ്പെടുന്നത് മഹീന്ദ്ര വെരിറ്റോ എന്ന പേരിലാണ്. മികച്ച പ്രകടനമാണ് വിപണിയില്‍ വെരിറ്റോയുടേത്. വളരെ കുറഞ്ഞ മെയിന്‍റനന്‍സ് എന്ന പേരും ഇതിനിടെ സ്വന്തമാക്കിയിട്ടുണ്ട്.
കാറിന്‍റെ രൂപം ഏതായിരിക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ഹാച്ച്ബാക്കോ സെഡാനോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്ന് മഹീന്ദ്ര അറിയിക്കുന്നു.


Click it and Unblock the Notifications








