സൗരോര്‍ജ്ജ കാറുമായി ഫോര്‍ഡ്

Solar Car
ഇലക്ട്രിക് കാറുകള്‍ക്ക് വന്‍ സാധ്യത നമ്മുടെ നാട്ടിലുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മൂലം വളര്‍ച്ചാ സാധ്യത വളരെ കുറവാണ്. വഴിയില്‍ വെച്ച് ചാര്‍ജ്ജ് തീര്‍ന്നാല്‍ പണിയായതു തന്നെ. പുക പുറത്തു വിടാത്ത വണ്ടി വാങ്ങി ദൂരയാത്ര പോയാല്‍ പെരുവഴിയില്‍ പുക വിട്ട് നില്‍ക്കേണ്ടി വരും എന്നതാണ് അവസ്ഥ. ഇക്കാരണത്താല്‍ വന്‍ കമ്പനികളൊന്നും തന്നെ ഇന്ത്യയില്‍ ഇലക്ട്രിക് കാറിനായുള്ള നിക്ഷേപത്തിന് തയ്യാറാകുന്നില്ല.

ഈ പ്രശ്നത്തിനുള്ള ഒരു പരിഹാരമാണ് സോളാര്‍ കാറുകളെന്നു പറയാം. നമ്മള്‍ കാറില്‍ യാത്ര പോകുമ്പോള്‍ സൈക്കിളും ചട്ടിയും കലവുമെല്ലാം കയറ്റി വെക്കാന്‍ ഉപയോഗിക്കുന്ന ആ സ്ഥലമില്ലേ? കാറിന്‍റെ മുകള്‍ഭാഗം? അത് ഒഴിച്ചിടേണ്ടി വരും എന്നുമാത്രം.

ഫോര്‍‍‍ഡ് മോട്ടോഴ്സ് തങ്ങളുടെ പുതിയ ഹൈബ്രിഡ് കാറിന്‍റെ പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. അമേരിക്കയിലാണ് ഫോര്‍ഡ് ഈ വാഹനം ആദ്യമായി ഇറക്കുക. പരീക്ഷണാര്‍ത്ഥമാണ് സംഗതി. ഹൈബ്രിഡ്, എമിഷന്‍ ഫ്രീ എന്നെല്ലാം കേട്ടാല്‍ അമേരിക്കക്കാരന്‍ ഉടന്‍ പോയി വാങ്ങിക്കോളും. പരീക്ഷണങ്ങളേറ്റു വാങ്ങാന്‍ അമേരിക്കക്കാരന്‍റെ ജീവിതം ഇനിയും ബാക്കി!

സോളാര്‍ പാനല്‍ ഉപയോഗിച്ച് ലഭ്യമാക്കുന്ന ഊര്‍ജ്ജം കൊണ്ട് മാസത്തില്‍ 1600 കിമി ഓടാം എന്നാണ് അറിയാന്‍ കഴിയുന്നത്. നഗരങ്ങളിലെ ചെറിയ ദൂരങ്ങള്‍ക്ക് എന്തുകൊണ്ടും യോജിച്ച വണ്ടിയാണിതെന്നത് കട്ടായം. ഭാസ്കരകിരണങ്ങള്‍ നിങ്ങളുടെ പ്രദേശത്തെ അനുഗ്രഹിക്കാത്ത ആ ശാപം പിടിച്ച കറുത്ത ദിനങ്ങളെ ഓര്‍ത്ത് വിലപിക്കേണ്ട കാര്യമില്ല. അത്തരം സമയങ്ങളില്‍ ഇലക്ട്രിസിറ്റി മോഷ്ടിച്ച് വണ്ടിയില്‍ കയറ്റാന്‍ ഫോര്‍ഡ് അനുവദിക്കുന്നു.

2009-ല്‍ ഇത്തരമൊരു വാഹനം ടൊയോട്ട അവതരിപ്പിച്ചിരുന്നു. പ്രയസ് എന്നു പേര്. എന്നാലിത് എന്‍ജിന്‍ പ്രവര്‍ത്തനങ്ങളെ നേരിട്ട് സഹായിക്കുന്നില്ല. എന്‍ജിനെ പിന്തുണയ്ക്കുന്ന മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കായി മാത്രമാണ് സൗരോര്‍ജ്ജം ഉപയോഗിക്കുന്നത്. ഫോര്‍ഡിന്‍റെ കാര്‍ മുഴുവനായും സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിപ്പിക്കാം. 1990-കളില്‍ മസ്ദയാണ് സോളാര്‍ ആശയം ആദ്യമായി വിപണിയില്‍ അവതരിപ്പിക്കുന്നത്.

More from DriveSpark

Article Published On: Monday, August 22, 2011, 17:57 [IST]
English summary
A roof-mounted solar panel announced by Ford in the US this week could help to drive electric versions of its Focus small car up to 1600 kilometers a month for free. The panel can generate up to 3000 kilowatt hours of power each year and would supplement - or completely replace - plug-in electricity as the vehicle's power source.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X