മാരുതിയുടെ ആഗോളകാര്‍

ആഗോള മോഡല്‍ ഇറക്കുന്നതുമായി ബന്ധപ്പെട്ട് ആലോചനകള്‍ നടക്കുന്നതേയുള്ളുവെന്ന് മാരുതി അറിയിക്കുന്നു. 2017-ഓടെയെങ്കിലും കാര്‍ വിപണിയില്‍ എത്തിക്കുവാനാകും എന്നാണ് കമ്പനിക്ക് പ്രതീക്ഷ. സ്വിഫ്റ്റ്, റിറ്റ്സ് തുടങ്ങിയ സുസുക്കി ആഗോള മോഡലുകള്‍ ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക പ്രവര്‍ത്തനങ്ങളില്‍ മാരുതി സുസുക്കി എന്‍ജിനീയര്‍മാര്‍ സഹകരിച്ചിരുന്നു.
നിലവില്‍ ആള്‍ട്ടോയുടെ പ്ലാറ്റ്ഫോമില്‍ 800 സിസി കാര്‍ നിരത്തിലെത്തിക്കാനുള്ള പദ്ധതിയിലാണ് മാരുതിയുള്ളത്. പൂര്‍ണമായി ഇന്ത്യയില്‍ തന്നെ വികസിപ്പിക്കുന്നതായിരിക്കും ഈ കാര്‍.
കാര്‍ ബോഡി നിര്‍മാണത്തില്‍ രാജ്യത്ത് തനതായ ശേഷി കൈവരിക്കാനുള്ള പ്രവര്‍ത്തനത്തിലാണ് മാരുതി. നിലവില്‍ സുസുക്കിയുടെ സാങ്കേതികത സ്വീകരിക്കുന്നതിനാല്‍ റോയല്‍റ്റി ഇനത്തില്‍ വന്‍ തുക നീക്കിവെക്കേണ്ടി വരുന്നുണ്ട്. മാരുതി 800 ഇതില്‍ നിന്ന് മുക്തമാകും എന്നതാണ് പ്രത്യേകത. ഇത് കാറിന്‍റെ വിലയിലും പ്രതിഫലിക്കും.


Click it and Unblock the Notifications