രത്തന്‍ ടാറ്റയുടെ നാനോ കച്ചോടം

പാറ്റ്നയില്‍ ഈയിടെ സന്ദര്‍ശിച്ടപ്പോള്‍ കാറു വാങ്ങാന്‍ വന്നവര്‍ക്ക് ചാവി എടുത്തു നല്‍കിയത് രത്തന്‍ ടാറ്റയാണ്. രത്തന്‍ ടാറ്റയില്‍ നിന്ന് കീ ലഭിച്ച സന്തുഷ്ട കുടുംബത്തിന്‍റെ ഫോട്ടോ സഹിതം വാര്‍ത്തകള്‍ ദാണ്ടെ ടാറ്റ അയച്ചു തന്നിരിക്കുന്നു.
നാനോയെ വന്‍ സംഭവമായി അമേരിക്കന്‍ മുതലാളി ഒബാമയടക്കമുള്ളവര്‍ കാണുന്നുണ്ടെങ്കിലും വണ്ടി ഓടിച്ചു നടക്കേണ്ട ഉപഭോക്താക്കള്‍ അങ്ങനെ കാണുന്നില്ല. ഒബാമ സഞ്ചരിക്കുന്നത് നാനോയിലല്ല, കാഡില്ലാക്കിലാണെന്ന് ഉപഭോക്താക്കള്‍ക്ക് നന്നായറിയാം എന്നതാണ് കാരണം.
ടാറ്റയുടെ മറ്റ് കാറുകളുടെ കാര്യവും ഇത്തിരി ഞെരുക്കത്തിലാണ്. ഇന്‍ഡിഗോയും ഇന്‍ഡികയുമെല്ലാം വിപണിയില്‍ പ്രയാസം നേരിടുന്നു.
നാനോയുടെ വില്‍പനയ്ക്ക് വേണ്ടി മാത്രം രാജ്യത്ത് ഷോറൂമുകള്‍ തുറക്കാനും ടാറ്റയുടെ വാണിജ്യ വാഹന ഔട്‍ലെറ്റുകളിലൂടെ നാനോ വിറ്റഴിക്കാനുമെല്ലാം ടാറ്റ തീരുമാനിച്ചിട്ടുണ്ട്.
ഔട്‍ലെറ്റുകള്‍ സന്ദര്‍ശിച്ച് ടാറ്റ നടത്തുന്ന പ്രഭാഷണം ഷോറൂം മുതലാളിമാര്‍ക്ക് ഉദ്ദീപനം നല്‍കുന്നുണ്ട്. നാനോയുടെ വില്‍പന വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താമെന്ന് അവര്‍ ടാറ്റയ്ക്ക് വാക്കും നല്‍കിയിട്ടുണ്ട്.


Click it and Unblock the Notifications








