"കരിമ്പുകരഹിത ഏകപീഠ ശകടം"

ഈ വഴിയില്‍ ഒറ്റ സീറ്റുള്ള കാര്‍ ഒരു പ്രധാന സംഭവമാണെന്നു കാണാം. സീറോ എമിഷന്‍ എന്നാണ് ഫോക്സ്‍വാഗന്‍റെ വാഗ്ദാനം. ഒരു കാറിന് ആവശ്യമുള്ളതെല്ലാം ഈ ഒറ്റ സീറ്റ് കാറിലും ഉണ്ട്. എന്നാല്‍ എല്ലാം കാര്യമാത്ര പ്രസക്തമായ വലിപ്പത്തിലാണെന്നു മാത്രം.
ഡിസംബറില്‍ നടക്കാനിരിക്കുന്ന അറുപത്തിനാലാമത് ഫ്രാങ്ക്ഫര്‍ട്ട് ഷോയില്‍ ഈ "കരിമ്പുകരഹിത ഏകപീഠ ശകടം" സങ്കല്‍പേന അവതരിക്കും.
വെറുതെ ചില സങ്കല്‍പ ലോകങ്ങളില്‍ വിഹരിക്കുക എന്നത് മാത്രമല്ല ഫോക്സ്‍വാഗന്‍റെ വിചാരം. 2018ാമണ്ടോടെ ലോക കാര്‍ഭീമന്‍ പദവി നേടിയെടുക്കുന്നതിന് ഇത്തരം ഹൈബ്രിഡ് പരീക്ഷണങ്ങള്‍ സഹായകമാകുമെന്നാണ് കമ്പനി കരുതുന്നത്. പുക തുപ്പുന്ന എന്‍ജിനുകള്‍ നിരത്തില്‍ നിന്ന് പതുക്കെ പിന്‍വലിയുന്ന കാലം വരാനിരിക്കുന്നു.
ബാറ്ററിമൂലം പ്രവര്‍ത്തിക്കുന്ന കാറുകള്‍ എന്നതാണ് ഇതിനായി ഫോക്സ്‍വാഗണ്‍ മുന്നോട്ടുവെക്കുന്ന മൂലമന്ത്രം. ഇലക്ട്രിസിറ്റി ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന കാറുകള്‍ യഥാര്‍ത്ഥ കരിമ്പുക വിരോധിയല്ല എന്ന് കമ്പനി ചൂണ്ടിക്കാട്ടുന്നു. കാറുകളില്‍ നിറയ്ക്കുന്ന വൈദ്യുതി കല്‍ക്കരി കത്തിച്ചുണ്ടാക്കുന്നതാണെങ്കില്‍ അവയെങ്ങനെ കരിമ്പുക വിരോധിയാകും എന്ന ചോദ്യം പ്രസക്തം തന്നെ.
പാരമ്പര്യേതര മാര്‍ഗ്ഗങ്ങളിലൂടെ ചാര്‍ജ്ജ് ചെയ്ത് ഉപയോഗിക്കാവുന്ന ബാറ്ററികള്‍ എന്നതാണ് ഫോക്സ്‍വാഗണ്‍ ഹൈബ്രിഡ് സങ്കല്‍പങ്ങളുടെ ഫിലോസഫി.
ഇത്തരം വാഹനങ്ങള്‍ക്ക് ഇന്ത്യന്‍ നിരത്തിലെ പ്രസക്തി എന്തെന്ന് ആലോചിക്കുന്നതും ഉചിതമായിരിക്കും. ഒറ്റ സീറ്റുള്ള കാര്‍ വാങ്ങി ഓടിച്ചു നടക്കാന്‍ ഏതായാലും ഇന്ത്യക്കാരന്‍ മെനക്കെടില്ലെന്നുറപ്പ്. കാറിനകത്തെ ഏകാന്തതയെ നേരിടാന്‍ മാത്രം ഇന്ത്യന്‍ സാമ്പത്തികം വളര്‍ന്നിട്ടില്ല. ഇത്തരം ഹൈബ്രിഡുകള്‍ ഇന്ത്യയില്‍ ചെലവാകണമെങ്കില്‍ ഇനിയും കാലമെടുക്കും എന്ന് സാരം.


Click it and Unblock the Notifications








