കിഴക്കന്‍ കാറുകളോട് അമേരിക്കയില്‍ അപ്രിയം

അമേരിക്കക്കാര്‍ക്ക് ഇന്ത്യ, ചൈന എന്നീ രാഷ്ട്രങ്ങളില്‍ നിന്ന് കാര്‍ വാങ്ങുന്നതില്‍ വലിയ താല്‍പര്യമില്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ഇന്ത്യയിലെ ടാറ്റ, മഹീന്ദ്ര എന്നീ കമ്പനികളും ചൈനയിലെ ബി വൈ ഡി കമ്പനിയുമാണ് അമേരിക്കക്കാര്‍ക്ക് അല്‍പമെങ്കിലും പരിചയമുള്ള ബ്രാന്‍ഡുകള്‍. ഇവര്‍ കാറുമായി വന്നാല്‍ അമേരിക്കക്കാര്‍ വാങ്ങുമോ എന്ന കാര്യം ഇത്തിരി പരുങ്ങലിലാണ്. അമേരിക്കയിലെ ജി എഫ് കെ ഓട്ടോമോട്ടീവിന്‍റെ ഗവേഷണ വിഭാഗമാണ് പഠനം നടത്തിയത്.
കൊറിയന്‍ കമ്പനികളോടും അമേരിക്കന്‍ ജനതയ്ക്ക് വലിയ ആഭിമുഖ്യമില്ലെന്ന് പഠനം പറയുന്നുണ്ട്. വിപണിയില്‍ വളരാന്‍ ഏഷ്യന്‍ കമ്പനികള്‍ കൂടുതല്‍ സമയമെടുക്കുമെന്ന മുന്നറിയിപ്പും പഠനം നല്‍കുന്നു. ഏഷ്യന്‍ കമ്പനികള്‍ വിപണിയില്‍ നേരിടാവുന്ന ഏറ്റവും വലിയ വെല്ലുവിളി, ഏഷ്യന്‍ ബ്രാന്‍ഡുകളെക്കുറിച്ച് അവബോധം അന്നാട്ടുകാര്‍ക്കില്ല എന്നതാണ്.
ചൈനീസ് കമ്പനികള്‍ക്ക് ഇന്ത്യയെ അപേക്ഷിച്ച് ഇത്തിരി മുന്‍തൂക്കം കൂടുതല്‍ നല്‍കുന്നു അമേരിക്കക്കാര്‍. 38 ശതമാനംപ്രതികരണങ്ങള്‍ ചൈനയ്ക്ക് അനൂകൂലമാണ്. 30 ശതമാനം പേരാണ് ഇന്ത്യയ്ക്കൊപ്പം നില്‍ക്കുന്നത്.
അമേരിക്കന്‍ വിപണികളില്‍ തങ്ങളുടെ ഉല്‍പന്നങ്ങള്‍ ഇറക്കുവാന്‍ ബി വൈ ഡി, ചെറി, മഹീന്ദ്ര എന്നീ ഏഷ്യന്‍ കമ്പനികള്‍ക്ക് പദ്ധതിയുണ്ട്. കൊറിയന്‍ കമ്പനിയായ ഹ്യൂണ്ടായ് ഇതിനകം തന്നെ അമേരിക്കയില്‍ സാന്നിധ്യമറിയിച്ചു കഴിഞ്ഞു.
അമേരിക്കയിലേക്ക് ഇന്ത്യന്‍ ഏഷ്യന്‍ കമ്പനികള്‍ ഇടിച്ചുകയറാന്‍ ഒരുങ്ങുന്നതിന്‍റെ ആശങ്കയായും ഈ സര്‍വേ റിപ്പോര്‍ട്ടുകളെ കാണാവുന്നതാണ്. കോളക്കമ്പനികള്‍ ഇന്ത്യയിലേക്ക് വരുന്നതിന് മുന്നോടിയായി ഇന്ത്യന്‍ പത്രങ്ങളില്‍ രാജ്യം മുഴുവന്‍ അശുദ്ധജലം നിറഞ്ഞിരിക്കുന്നുവെന്ന അമേരിക്കന്‍ സര്‍വേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.


Click it and Unblock the Notifications








