കാര്‍ വിപണിയുടെ ദീപാവലിപ്പടക്കം നനഞ്ഞു

Diwali
ദീപാവലി വന്നാല്‍ എല്ലാം ശരിയാവും എന്നായിരുന്നു ഇതുവരെ കേട്ടിരുന്നത്. ഇപ്പോള്‍ കേള്‍ക്കുന്നു ദീപാവലിക്കും മകരസംക്രാന്തിക്കുമൊന്നും ഓട്ടോമേഖലയെ രക്ഷിക്കാന്‍ സാധിക്കില്ലെന്ന്. ഓട്ടോ മേഖലയെ അനുനിമിഷം നിരീക്ഷണ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുന്ന വിചക്ഷണന്‍മാരാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

റിസര്‍വ് ബാങ്ക് കാര്യങ്ങള്‍ പഴയ കടുത്ത നിലപാടില്‍ തന്നെ കൊണ്ടു പോകുകയാണ്. ലോണെടുത്ത് കാര്‍ വാങ്ങുക എന്ന കാര്യം മിണ്ടിപ്പോകരുതെന്നാണ് ഷോറൂം ഉടമകളോട് ഉപഭോക്താക്കള്‍ പറയുന്നത്. പെട്രോള്‍ വിലയില്‍ എന്തെങ്കിലും മാറ്റമുണ്ടാകുമെന്ന പ്രതീക്ഷ എപ്പോഴും പുലര്‍ത്താവുന്നതാണ്. സ്വകാര്യ കമ്പനികളായതുകൊണ്ട് വില ഉയര്‍ത്തുക എന്നതല്ലാതെ താഴ്ത്തല്‍ എന്ന ചിന്ത അവര്‍ക്ക് പോകില്ല. കാര്‍ നിര്‍മാതാക്കള്‍ എന്തു ചെയ്യും. അവരും സ്വകാര്യന്മാരാണ്. രണ്ട് സ്വകാര്യ ദുഃഖങ്ങള്‍ എന്നേ പറയേണ്ടൂ.

ഇന്‍വെസ്റ്റ്മെന്‍റ് ആന്‍ഡ് ക്രഡിറ്റ് റേറ്റിംഗ് അസോസിയേഷനിലെ സീനിയര്‍ അനലിസ്റ്റായ ശാംഷെര്‍ ദേവന്‍ പറയുന്നത്, ഉയര്‍ന്ന ഇന്‍ററസ്റ്റ് റേറ്റും ഇന്ധന വിലയും മൂലം ദീപാവലിക്കോ തിരുവോണത്തിനോ കാര്‍ വില്‍പനയെ സഹായിക്കാനാവില്ല എന്നാണ്. ആര്‍ ബി ഐയുടെ അടുത്ത റിപ്പോ നിരക്കുയര്‍ത്തല്‍ എപ്പോഴും ഉണ്ടാകാം എന്ന ഭീതി പൊതുവില്‍ നിലവിലുണ്ട്. ഇക്കാരണത്താല്‍ ഉപഭോക്താക്കള്‍ വളരെ ജാഗ്രതയോടെയാണ് നിപാടെടുത്തിരിക്കുന്നത്. ഷോറൂമില്‍ കാര്‍ കാണാന്‍ ചെല്ലുകയും അന്വേഷണങ്ങള്‍ നടത്തുകയും തൊട്ടും തലോടിയും തിരിച്ചു പോകുകയും ചെയ്യുന്നു.

വില്‍പന വളര്‍ച്ച ഒറ്റ അക്കത്തില്‍ നിന്ന് മുന്നോട്ടു പോകും എന്ന പൂതി തല്‍ക്കാലം വേണ്ട എന്നാണ് വിദഗ്ധ അഭിപ്രായം. അതേസമയം ഒറ്റ അക്ക വളര്‍ച്ച തുടരുകയും ചെയ്യും. രാഷ്ട്രത്തിന്‍റെ പൊതുവിലുള്ള സാമ്പത്തിക വളര്‍ച്ച മൂലമാണ് ഇത് സംഭവിക്കുന്നത്.

സെപ്തംബര്‍ 16-ന് നടക്കുന്ന അടുത്ത സാമ്പത്തിക വിശകലനത്തില്‍ പുതിയൊരു റിപ്പോ ഉയര്‍ത്തല്‍ കൂടിയുണ്ടാകും എന്നാണ് നിലവിലെ സൂചനകള്‍ വ്യക്തമാക്കുന്നത്.

ജൂലായില്‍ പണപ്പെരുപ്പം ചെറിയ തോതില്‍ കുറഞ്ഞുവെങ്കിലും വിതരണക്കമ്മി മൂലം ഭക്ഷ്യ വിലക്കയറ്റം ഉയര്‍ന്നു തന്നെയാണ് നില്‍ക്കുന്നത്. രാജ്യത്തിന്‍റെ ചില ഭാഗങ്ങളില്‍ കുറഞ്ഞ മഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

More from DriveSpark

Article Published On: Tuesday, August 23, 2011, 15:46 [IST]
English summary
With market analysts feeling that the Reserve Bank is unlikely to pause on its tight monetary policy, the auto industry sees no respite even during the forthcoming festive season and expects further slowdown in sales in the months ahead.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X