നാനോയ്ക്ക് 20,000 രൂപ ഡിസ്കൗണ്ട്

Posted By:
To Follow DriveSpark On Facebook, Click The Like Button
Nano
നാനോ വില്‍പനയില്‍ കഴിഞ്ഞ മാസങ്ങളില്‍ കണ്ട ഇടിവിന്‍റെ പശ്ചാത്തലത്തില്‍ ടാറ്റ കടുത്ത നടപടികളിലേക്ക് നീങ്ങുന്നു. നാനോയ്ക്ക് ഇനിയും വിലകുറയ്ക്കുക എന്നതാണ് ആ കടുത്ത നടപടി.

ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാര്‍ ലോണെടുത്ത് വാങ്ങുവാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഡൗണ്‍ പേയ്മെന്‍റില്‍ 15,000 രൂപ ഇളവാണ് ടാറ്റ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് മുമ്പ് 35,000 രൂപയായിരുന്നു.

കാഷ് ഡിസ്കൗണ്ട് 20,000 രൂപ വരെ ടാറ്റ പ്രഖ്യാപിച്ചിട്ടുണ്ട്. ചില ഫിനാന്‍സ് കമ്പനികളുമായി ടാറ്റ ഏര്‍പ്പാടാക്കിയ കരാര്‍ പ്രകാരം ലോണ്‍ തിരിച്ചടവിന് 60 മാസം വരെ സമയം ലഭിക്കുമെന്ന് ചില ഡീലര്‍മാര്‍ രഹസ്യമായി സമ്മതിക്കുന്നു.

ഡിസികൗണ്ട് കഴിച്ചുള്ള എക്സ് ഷോറൂം വില ബോസ് മോഡലിന് 1,25,880 രൂപയാണ്. ടാറ്റ നാനോ ലോഞ്ച് ചെയ്ത വേളയില്‍ 1,23,360 രൂപയായിരുന്നു വില!

English summary
Tata Motors​ Ltd is offering heavy discounts and attractive finance schemes to revive sales of the Nano, the world’s cheapest car.
Story first published: Tuesday, August 23, 2011, 18:19 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark