ജോണ്‍ അബ്രഹാം ഓഡി ക്യു 7 സ്വന്തമാക്കി

John
അസിന്‍-അബ്രഹാം എന്നിങ്ങനെ ആളുകള്‍ ഊഹം കൊള്ളുന്നത് രണ്ടു പേരും കത്തോലിക്കരായതു കൊണ്ടാകാം. എന്നാല്‍ കാറുകളോടുള്ള അബ്രഹാമിന്‍റെ പ്രണയത്തെ സംശയിക്കരുത്. കാറുകളോടും മോട്ടോര്‍സൈക്കിളുകളോടും ജോണ്‍ അബ്രഹാമിനുള്ള പ്രണയം പ്രശസ്തമാണ്. അത് ദൈവീകമായ ഒരുള്‍വിളി കൊണ്ടാണെന്ന് ജോണ്‍ പറയുന്നു. ദൈവത്തിന്‍റെ കല്‍പനകളെ അനുസരിക്കുന്നവനും വാഗ്ദത്തങ്ങളില്‍ വിശ്വസിക്കുന്നവനുമല്ലോ അബ്രഹാം. ആമേന്‍.

ജോണ്‍ അബ്രഹാമിന്‍റെ മോട്ടോര്‍ വാഹന നിരയിലേക്ക് പുതിയൊരാള്‍ കൂടി വന്നെത്തിയിരിക്കുന്നു. ഓഡി ക്യൂ 7 എന്ന ആഡംബര രാ‍ജ്ഞി. മുംബൈ എക്സ്ഷോറൂം വില 69.5 ലക്ഷം രൂപയാണ് അബ്രഹാമിന്‍റെ പേടകത്തിന് വില.4.2 ലിറ്റര്‍ എന്‍ജിനാണ് ഓ‍ഡി ക്യൂ7 പേറുന്നത്.

മുംബൈയിലെ ഓ‍ഡി ഔട്‍ലെറ്റില്‍, തങ്ങളുടെ വിശിഷ്ട ഉപഭോക്താവിന് കാറിന്‍റെ കീ സമ്മാനിക്കാന്‍ മാനേജര്‍ അടക്കമുള്ളവര്‍ തയ്യാറായി നില്‍ക്കെ, ജോണ്‍ ഒരു പണി പറ്റിച്ചു. കയ്യില്‍ കരുതിയിരുന്ന തേങ്ങയെടുത്ത് ഷോറൂമിന്‍റെ തറയിലെറിഞ്ഞ് പൊട്ടിച്ചു. ജോണിതു ചെയ്യുമെന്ന് സ്വപ്നത്തില്‍ പോലും നിരീക്കാതിരുന്ന ഔട്‍‍ലെറ്റ് മാനേജരും സംഘവും, ഞെട്ടിപ്പോയെന്നാണ് വാര്‍ത്ത. സിനിമാക്കാര്‍ക്കിടയില്‍ ഇത് പതിവാണെന്ന് പിന്നീട് മാനേജര്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു. ഷക്കീലയുടെ ഉച്ചപ്പടങ്ങള്‍ക്കു പോലും പൂജ നിര്‍ബന്ധമാണ്.

പഠനകാലത്തു തന്നെ ഓ‍ഡിയോട് എന്തെന്നില്ലാത്ത ഒരടുപ്പമാണ് തനിക്കുണ്ടായിരുന്നതെന്ന് ജോണ്‍ പറയുന്നു. അക്കാലത്ത് ഒരു യമഹ മോട്ടോര്‍സൈക്കിളാണ് ജോണിനുണ്ടായിരുന്നത്. അന്നേയുള്ള സ്വപ്നമാണ് ഇന്ന് പൂവണിഞ്ഞത്. ബോളിവുഡില്‍ ഓഡി ക്യൂ 7 കാര്യമായി ആഘോഷിക്കപ്പെടുന്നുണ്ട്. ബോഡിഗാര്‍ഡ് എന്ന പടത്തില്‍ മസില്‍ ഖാന്‍ ഓഡി ക്യൂ 3 ഓടിക്കുന്ന രംഗമുണ്ട്.

More from DriveSpark

Article Published On: Tuesday, August 23, 2011, 12:18 [IST]
English summary
Bollywood heartthrob, John Abraham bought a new Audi Q7. Before taking the car keys and driving his new car, John Abraham smashed a dry coconut in front of the car, a religious ritual Indians usually follow before a new beginning.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X