ഫോര്‍ഡിന്റെ ചെറുകാര്‍ സാനന്ദില്‍

സാനന്ദില്‍ പുതിയ പ്ലാന്റ് സ്ഥാപിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുമായി കഴിഞ്ഞ മാസമാണ് കരാറുണ്ടാക്കിയത്. ചെറുകാര്‍ യാഥാര്‍ത്ഥ്യമാകുകയാണെങ്കില്‍ ഫോര്‍ഡിന്റെ ഏറ്റവും വിലക്കുറവുള്ള കാറായിരിക്കും അത്. സാനന്ദില്‍ ടാറ്റയുടെ നാനോ പ്ലാന്റിന് തൊട്ടടുത്താണ് ഫോര്‍ഡ് പ്ലാന്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
2014 ആദ്യത്തില്‍ ചെറുകാര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാന്‍ ഫോര്‍ഡിന് സാധിക്കും. 3-4 ലക്ഷത്തിനിടയ്ക്ക് വിലയില്‍ കാര്‍ വിപണി പിടിക്കാന്‍ ശ്രമിക്കുമെന്നാണ് കണക്കു കൂട്ടുന്നത്.
നടപ്പ് ദശകത്തിന്റെ പകുതിയോടെ ഇന്ത്യയില്‍ എട്ട് പുതിയ കാറുകള്‍ നിരത്തിലിറക്കാനാണ് ഫോര്‍ഡിന്റെ പദ്ധതി. ഇവയില്‍ പെടുന്നതാണ് ഫോര്‍ഡ് ചെറുകാര്‍. ഇന്ന് വിപണിയില്‍ ഫോര്‍ഡിന്റെ ചെറുകാര്‍ സാന്നിധ്യം ഫോര്‍ഡ് ഫിഗോ ആണ്.


Click it and Unblock the Notifications








