ഓട്ടോ + മൊബൈല്‍ = ഓട്ടോമൊബൈല്‍

കാര്‍ നിര്‍മാണ രംഗത്തെ അതികായനായ അമേരിക്കന്‍ കമ്പനി ജനറല്‍ മോട്ടോഴ്സും ഇലക്ട്രോണിക് ഭീമന്‍ എല്‍ ജിയും കാറുണ്ടാക്കാന്‍ ഒന്നിക്കുന്നു. ഇലക്ട്രിക് കാറുകളുടെ മേഖലയില്‍ പുതിയ സാധ്യതകള്‍ അന്വേഷിക്കുന്നത് ലക്ഷ്യം വെച്ചാണ് ഇരുവരുടെയും ഒരുമിക്കല്‍. മൊബൈല്‍ ഫോണ്‍ മേഖലയിലെ അതികായനാണ് എല്‍ ജി ഇന്ന്.
ഇലക്ട്രിക് കാറുകളില്‍ ഉപയോഗിക്കുന്ന ലീതിയം അയേണ്‍ ബാറ്ററികള്‍ ജി എമ്മിന് നല്‍കുന്നത് എല്‍ജിയാണ്. എല്‍ജിയുടെയും ജി എമ്മിന്‍റെയും കൂട്ടുകൃഷ് ഇലക്ട്രിക് കാര്‍ മേഖലയില്‍ വന്‍ സാങ്കേതിക കുതിച്ചുകയറ്റങ്ങള്‍ക്ക് സാധ്യതയൊരുക്കും.
ഓട്ടോമൊബൈല്‍ രംഗത്തെ വൈദ്യുതവല്‍ക്കരണത്തെ വളരെ വേഗം മുന്നോട്ടു കൊണ്ടു പോകാന്‍ തങ്ങളുടെ ബന്ധം സഹായകമാകുമെന്ന് ജി എം ചൂണ്ടിക്കാട്ടുന്നു. ഇലക്ട്രിക് കാറുകള്‍ക്ക് ആവശ്യകത ഏറുന്ന സന്ദര്‍ഭമാണിത്. ആഗോളതാപനത്തെ ചെറുക്കുന്നതിന് ഇത്തരം സംരംഭങ്ങള്‍ മുന്നോട്ടു വെക്കുന്ന സാധ്യത അപാരമാണെന്നും അദ്ദേഹം അറിയിച്ചു.


Click it and Unblock the Notifications








