മിനി വരും, വൈകാതെ

Mini
സ്വിഫ്റ്റിന്‍റെ ഡിസൈന്‍ ഹയബൂസ സൂപ്പര്‍ ബൈക്കില്‍ നിന്ന് പ്രചോദനം കൊണ്ട് സൃഷ്ടിച്ചതാണെന്നൊക്കെ മാരുതി സുസുക്കി പറയും. മാരുതി സമ്മതിച്ചാലുമില്ലെങ്കിലും ഹയബൂസയെക്കാള്‍ സ്വിഫ്റ്റിന് കടപ്പാട് മറ്റൊരു വാഹനത്തോടാണ്. ബി എം ഡബ്ലിയു ഉടമസ്ഥതയിലുള്ള ബ്രിട്ടിഷ് കമ്പനിയായ മിനി പുറത്തിറക്കുന്ന കൂപ്പറുകളോട്. ഡിസൈനില്‍ സമാനതകള്‍ പുലര്‍ത്തുന്ന മറ്റൊരു വാഹനം സ്കോഡ ഫാബിയയാണ്.

ഇന്ത്യന്‍ വിപണിയിലേക്കുള്ള മിനിയുടെ പ്രവേശം കുറച്ച് വൈകുമെന്നാണ് കേട്ടിരുന്നത്. അല്ല, കുറച്ച് നേരത്തയുണ്ടാകുമെന്ന് ബി എം ഡബ്ലിയു പറയുന്നു. ഇന്ത്യയില്‍ ചെറുകാറുകള്‍ക്ക് വര്‍ധിച്ചു വരുന്ന പ്രിയം കണക്കിലെടുത്താവണം ബി എം ഡബ്ലിയു ഇനിയധികം വൈകിക്കേണ്ടതില്ല എന്ന തീരുമാനത്തിലെത്തിയത്. ലോക കാര്‍ ഭീമന്മാരെല്ലാം ചെറുകാര്‍ മോഡലുകള്‍ വിപണിയിലെത്തിക്കുവാന്‍ തിടുക്കപ്പെടുന്ന സമയം കൂടിയാണിത്.

രണ്ടോ മൂന്നോ വര്‍ഷത്തിനകം മിനി കാറുകള്‍ ഇന്ത്യയില്‍ ഓടുത്തുടങ്ങുമെന്ന് ബി എം ഡബ്ലിയു ഇന്ത്യ പ്രസിഡന്‍റ് ആന്‍ഡ്രീസ് ഷാഫ് അറിയിക്കുന്നു. മറ്റ് ചെറുകാറുകളുമായി എല്ലാത്തരത്തിലും താരതമ്യപ്പെടുത്താവുന്നവയല്ല മിനിയുടെ കാറുകള്‍. വിലയുടെ കാര്യത്തില്‍ ഇന്ത്യന്‍ വിപണിയിലെ മറ്റ് ചെറുകാറുകളുടെ സ്വഭാവമല്ല ഇവയ്ക്കുള്ളത്. ഇതിനാല്‍ വിദേശത്ത് പൂര്‍ണമായും നിര്‍മിച്ച് ഇറക്കുമതി ചെയ്യുകയെന്നത് വിപണിയെ സംബന്ധിച്ച് അബദ്ധമാണ്. ഇന്ത്യയില്‍ ഇവ നിര്‍മിക്കുന്നതിനുള്ള നിക്ഷേപം ആവശ്യമാണ്.

More from DriveSpark

Article Published On: Saturday, August 27, 2011, 11:02 [IST]
English summary
Mini, the iconic British small car brand, now owned by BMW, will soon enter the Indian car market. Mini had earlier decided to delay the launch of its models in India but is now considering an earlier launch.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X