മൈസൂര്‍ രാജാവിന്‍റെ കാര്‍ ലേലത്തിന്

ബ്രിട്ടിഷ് കാലത്ത് മൈസൂര്‍ രാജാക്കന്മാര്‍ കപ്പം നല്‍കിയും കാറുകള്‍ വാങ്ങിയുമാണ് സമയം കഴിച്ചുകൂട്ടിയത്. റോള്‍സ് റോയ്സ് കാറുകളുടെ വന്‍ ശേഖരം തന്നെയുണ്ടായിരുന്നു വോഡിയാര്‍ രാജകൊട്ടാരത്തില്‍. അതില്‍ ഒരെണ്ണം, കൃഷ്ണരാജ വോഡിയാര്‍ നാലാമന്‍ ഉപയോഗിച്ചിരുന്ന റോള്‍സ് റോയ്സ് കാര്‍, ലണ്ടനില്‍ ലേലത്തിന് വെച്ചിരിക്കുന്നു. ബ്രിട്ടിഷ് ലേലക്കമ്പനിയായ ബോംഹാംസ് ആണ് കാര്‍ ലേലക്കാരന്‍. 2.8 കോടി രൂപയ്ക്ക് കാര്‍ ലേലത്തില്‍ പോകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
1902 മുതല്‍ 1940 വരെയാണ് കൃഷ്ണരാജ വോഡിയാറുടെ ഭരണകാലം. പിന്നീടൊരു രാജാവു കൂടി മൈസൂരിനെ ഭരിച്ചു.
റോള്‍സ് റോയ്സ് സില്‍വര്‍ ഗോസ്റ്റ് എന്ന ഈ കാര്‍ 1911-ലാണ് രാജാവ് സ്വന്തമാക്കുന്നത്. അതായത് കാറിനിപ്പോള്‍ 100 വര്‍ഷത്തെ പഴക്കം! 1960 വരെ കാര്‍ രാജകുടുംബത്തിന്‍റെ ഗാരേജില്‍ തന്നെയുണ്ടായിരുന്നു. സലൂണ്‍ കാറിനെ മഹാരാജാവിന്‍റെ ആവശ്യപ്രകാരം ഓപണ്‍ ബോഡിയാക്കി നല്‍കുകയായിരുന്നു കമ്പനി.
1995-ലെ പെബ്ള്‍ ബീച്ച് കണ്‍ക്വര്‍ ഡി എലഗന്‍സില്‍ ക്ലാസ്സിക് പദവി നേടിയിട്ടുണ്ട് മൈസൂര്‍ രാജാവിന്‍റെ കാര്‍.


Click it and Unblock the Notifications