മാവോയിസ്റ്റുകളെ നേരിടാന്‍ മഹീന്ദ്ര

മാവോയിസ്റ്റുകളെ നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ മാവോയിസ്റ്റുകളഴുടെ പ്രതിരോധം കുഴിബോംബുകള്‍ വഴിയാണ്. ഇത്തരം ആക്രമണങ്ങള്‍ വഴി പൊലീസിന്‍റെ നിരവധി മുന്നേറ്റങ്ങള്‍ പരാജയപ്പെട്ടിട്ടുണ്ട്.
അസാമാന്യ ശേഷിയുള്ള സുരക്ഷാ സംവിധാനങ്ങളാണ് വാഹനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഉരാല്‍ ചേസിസിലാണ് എം പി വിയുടെ നിര്‍മാണം. രാജ്യത്ത് ലഭ്യമായ ഏറ്റവുമുയര്‍ന്ന സാങ്കേതികതയാണ് വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.
അതിശക്തമായ എന്‍ജിനാണ് എം പി വിയുടേത്. ഒരു ഓപ്പറേഷന്‍ ടീമിനെ മുഴുവനായും വഹിക്കാന്‍ വാഹനത്തിനാകും. എം പി വിയെ കാര്യക്ഷമമായി ഉപയോഗിക്കാന്‍ ഝാര്‍ഖണ്ഡ് പൊലീസിന് പ്രത്യേക പരിശീലനം നല്‍കുന്നുണ്ട്.
രാജ്യത്തെ പൊലീസ് സേനയ്ക്ക് ഇത്തരം ശക്തമായ ആയുധങ്ങള്‍ സ്വന്തമായില്ല. സൈന്യം മാത്രമാണ് ഇത്തരം വാഹനങ്ങള്‍ ഉപയോഗിക്കുന്നത്.


Click it and Unblock the Notifications








