പുതിയ ടാറ്റ സഫാരി മെര്‍ലിന്‍!

സെപ്തംബറില്‍ തന്നെ സഫാരി മെര്‍ലിന്‍ പുറത്തിറങ്ങുമെന്നാണ് വിവരം. മഹീന്ദ്രയുടെ ഗ്ലോബല്‍ എസ് യു വി പുറത്തിറങ്ങും മുമ്പുതന്നെ സഫാരി വിപണിയിലെത്തും. സഫാരി കൂടി വരുന്നതോടെ വിപണിയിലെ എസ് യു വി മത്സരം കൊഴുക്കുമെന്നുറപ്പ്. കഴിഞ്ഞയാഴ്ചയാണ് ഫോഴ്സ് മോട്ടോഴ്സിന്‍റെ ഫോഴ്സ് വണ്‍ എസ് യു വി വിപണിയില്‍ എത്തിയത്. മികച്ച് പ്രീമിയം സവിശേഷതകള്‍ ഫോഴ്സ് വണ്‍ എസ് യു വിയെ ശ്രദ്ധാകേന്ദ്രമാക്കിയിട്ടുണ്ട്.
ടാറ്റ മോട്ടോഴ്സിന്‍റെ ഉടമസ്ഥതയിലുള്ള ബ്രിട്ടിഷ് കമ്പനി ലാന്‍ഡ് റോവറിന്‍റെ സഹായത്താല്‍ മികച്ച് ആഡംബര സവിശേഷതകള്‍ പുതിയ സഫാരിയില്‍ ഉള്‍ക്കൊള്ളിക്കും. വിപണിയില്‍ ആഡംബര സവിശേ,തകള്‍ കൊണ്ടും അതുവഴി വിലനിലവാരം കൊണ്ടും ഉയര്‍ന്നു നില്‍ക്കുക എന്ന നയമായിരിക്കും ടാറ്റ സഫാരി പിന്തുടരുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ലാന്‍ഡ് റോവര്‍ മോഡലുകളില്‍ നിന്ന് കടം കൊണ്ട ഡിസൈന്‍ മാറ്റങ്ങള്‍ പുതിയ എസ് യു വിക്ക് പ്രതീക്ഷിക്കാം. ആര്യ ക്രോസ്സോവറിന്‍റെ സ്വീകരിക്കപ്പെട്ട ഡിസൈന്‍ സവിശേഷതകളും ഉള്‍ക്കൊള്ളാന്‍ ഇടയുണ്ട്. അന്താരാഷ്ട്ര വിപണി കൂടി കണ്ടുകൊണ്ടുള്ള നിര്‍മിതിയാണ് പുതിയ സഫാരിയുടേത്.


Click it and Unblock the Notifications








