ഓട്ടോമൊബൈല്‍ വാരഫലം

Car
ഓട്ടോമൊബൈല്‍ മേഖലയ്ക്ക് പൊതുവില്‍ ദോഷകാലമാണെങ്കിലും വലിയ ഏനക്കേടുകളുണ്ടാക്കാത്ത ഒരാഴ്ചയാണ് കടന്നു പോയത്. നീചസ്ഥിതി, ശത്രുക്ഷേത്രസ്ഥിതി തുടങ്ങിയ ദുസ്ഥിതികള്‍ പെട്രോള്‍ വിലക്കയറ്റത്തിന്‍റെയും റിപ്പോ നിരക്കുയര്‍ത്തലിന്‍റെയും രൂപത്തില്‍ വിപണിയെ അലട്ടുന്നുണ്ട്. എങ്കിലും കാര്‍ കമ്പനികളുടെ ഉത്സാഹം കുറയുന്നില്ല എന്നത് പാപഗ്രഹങ്ങള്‍ സ്വക്ഷേത്രാധിപത്യത്തോടെയാണ് നില്‍ക്കുന്നത് എന്ന സമാധാനം കൊണ്ടു വരുന്നു.

കഴിഞ്ഞയാഴ്ച ബി എം ഡബ്ലിയു, ഓഡി എന്നീ ആഡംബര കാര്‍ ഭീമന്മാരുടെ രണ്ട് കാറുകള്‍ നിരത്തിലെത്തുകയുണ്ടായി. ബി എം ഡബ്ലിയുവിന്‍റെ എക്സ് ത്രീ 41.2 ലക്ഷം രൂപ വിലയിലാണ് വിപണിയില്‍ നിലപാടുറപ്പിച്ചത്.

ഓഡി ക്യൂ 5 ബിസിനസ്സ് എഡിഷന്‍ 35.13 ലക്ഷം രൂപ വിലനിലവാരത്തില്‍ പുറത്തിറങ്ങി.

ഫോക്സ്‍വാഗണില്‍ നിന്നുള്ള ചെറുകാറായ അപ്! അടുത്ത ഫ്രാങ്ക്ഫര്‍ട്ടില്‍ രംഗത്തെത്തുമെന്ന് വ്യക്തമായി. ഇന്ത്യന്‍ വിപണിയിലേക്കും അപ്! എത്തുമെന്ന വാര്‍ത്തകള്‍ വളരെ മുന്‍പുതന്നെ വന്നിരുന്നു.

ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാവായ മാരുതി, ഒരു ആഗോള കാര്‍ വിപണിയിലെത്തിക്കാന്‍ ആലോചിക്കുന്നു. ആഗോള വിപണിയില്‍ മാരുതിക്ക് നിലവില്‍ നേരിട്ട് സാന്നിധ്യമില്ല. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മഹീന്ദ്ര സ്കോര്‍പിയോയുടെ എന്‍ട്രി ലെവല്‍ മോഡല്‍ കഴിഞ്ഞ വാരം നിരത്തിലെത്തി. 7.53 ലക്ഷമാണ് വില.

കാര്‍ വിപണിയുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തുന്ന മറ്റൊരു വാര്‍ത്തയും കഴിഞ്ഞ വാരത്തില്‍ വന്നു. ദീപാവലി സീസണ്‍ ഓട്ടോ വിപണിക്ക് അത്ര മികച്ചതാവില്ല എന്ന നിരീക്ഷണമാണ് വന്നിരിക്കുന്നത്. ദീപാവലിയില്‍ വില്‍പന വര്‍ധിക്കുമെന്ന പ്രതീക്ഷയില്‍ ദിവസങ്ങള്‍ മുന്നോട്ടു നീക്കുന്ന കാര്‍ വിപണി അത്യന്തം നിരാശാഭരിതരാണ്.

കാര്‍ വിപണിയിലെ മാന്ദ്യത്തെ ചെറുക്കാന്‍ കമ്പനികള്‍ ഡിസ്കൗണ്ടുകളുമായി നിരത്തിലിറങ്ങുന്നത് കഴിഞ്ഞ മൂന്നു മാസങ്ങളില്‍ നിത്യസംഭവമാണ്. ഈ നിരയിലേക്ക് നാനോ കാര്‍ കൂടി കടന്നു വന്നത് കഴിഞ്ഞ വാരത്തില്‍ വാര്‍ത്തകളില്‍ നിറ‍ഞ്ഞു.

ഇന്‍ഡിക വിസ്ത മുഖം മിനുക്കിയെത്തിയതാണ് മറ്റൊരു വാര്‍ത്ത. 3.88 ലക്ഷമാണ് വില.

ഇന്ത്യന്‍ ഗ്രാമങ്ങളിലെ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ബജാജ് നിര്‍മിച്ച ഭാരത് ബൈക്ക് (ബോക്സര്‍ 150) കഴിഞ്ഞ വാരത്തില്‍ നിരത്തിലെത്തി. പഴയ യെസ്ഡിയുടെയും രാജദൂതിന്‍റെയുമെല്ലാം വിപണിയിലേക്ക് കയറി നില്‍ക്കാനാവും എന്നാണ് ബജാജിന്‍റെ പ്രതീക്ഷ.

അമേരിക്കന്‍ ഓഫ് റോഡ് മോട്ടോര്‍ ബൈക്ക് നിര്‍മാതാക്കളായ പോളാരിസ് ഇന്ത്യന്‍ വിപണിയിലേക്ക് കടക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയാണ്. ഇതിനായി അവര്‍ ഡല്‍ഹിയില്‍ ഓഫീസ് സ്ഥാപിച്ചു കഴിഞ്ഞു.

ടാറ്റ സഫാരിയുടെ പുതിയ മുഖം നിരത്തിലെത്തി. ടാറ്റ സഫാരി മെര്‍ലിന്‍ എന്ന പേരില്‍. ഇന്ത്യന്‍ എസ യു വി വിപണിയില്‍ മത്സരം മുറുകുകയാണ്. ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ്-മിറ്റ്സുബുഷി കൂട്ടുകൃഷിയുടെ ഔട്‍ലാന്‍ഡ്ര്‍ ക്രോം പരിമിത പതിപ്പ് പുറത്തിറങ്ങിയതും കഴിഞ്ഞ വാരമാണ്. വില 20.5 ലക്ഷം.

ബ്രിട്ടിഷ് ചെറുകാര്‍ കമ്പനിയായ മിനിയുടെ കൂപെകള്‍ ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് കുറച്ചു കാലമായി പറഞ്ഞുകേള്‍ക്കുന്നു. മിനിയുടെ ഇന്ത്യന്‍ പ്രവേശം ഉടനെയുണ്ടാകുമെന്നാണ് പുതിയ വാര്‍ത്ത.

More from DriveSpark

Article Published On: Sunday, August 28, 2011, 16:30 [IST]
English summary
Here gives the top stories of the Indian automobile sector in the past week.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X