മാരുതി തൊഴിലാളികളെ പുറത്താക്കി

മനെസര്‍ പ്ലാന്‍റില്‍ തൊഴിലാളികള്‍ക്ക് പ്രവേശിക്കണമെങ്കില്‍ ഒരു നല്ലനടപ്പ് കരാറില്‍ ഒപ്പുവെക്കണമെന്ന നിബന്ധന കൊണ്ടു വന്നതിലൂടെയാണ് മാരുതി മാനേജ്‍മെന്‍റ് റിബലുകളെ പുറത്താക്കാന്‍ കാരണം കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഭാവിയില്‍ കമ്പനിക്ക് ഉല്‍പാദന നഷ്ടം സംഭവിക്കരുതെന്ന ഉദ്ദേശ്യം മാത്രമേ പുതിയ രേഖയ്ക്കുള്ളൂവെന്ന് മാരുതി മാനേജ്‍മെന്‍റ് അവകാശപ്പെടുന്നു.
തൊഴിലാളികള്‍ മനപ്പൂര്‍വം ഗുണനിലവാരം കുറയ്ക്കുകയാണെന്ന് മാരുതി ആരോപിക്കുന്നു. ഗുണനിലവാര പരിശോധന നടത്തിയ ഉല്‍പന്നങ്ങളില്‍ നാലിലൊന്നു മാത്രമേ ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കിയുള്ളൂ എന്നാണ് മാനേജ്മെന്‍റ് പറയുന്നത്.
എന്നാല്‍ മാനേജ്മെന്‍ര് പകവീട്ടല്‍ നടപടി തുടങ്ങിയിരിക്കുന്നു എന്നാണ് ഇതുസംബന്ധിച്ച് തൊഴിലാളികള്‍ പറയുന്നത്. മാനേജ്മെന്‍റിന്‍റെ പക്ഷത്തു നില്‍ക്കുന്ന ചില സൂപ്പര്‍വൈസര്‍മാര്‍ തങ്ങള്‍ക്കെതിരെ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നുവെന്നാണ് തൊഴിലാളികളുടെ വിശദീകരണം.
ജൂണില്‍ മനെസര്‍ പ്ലാന്‍റില്‍ നടന്ന സമരം ഒത്തു തീര്‍പ്പായതിനു ശേഷവും പ്രശ്നങ്ങള്‍ അവസാനിച്ചിട്ടില്ല. മാരുതി മനെസര്‍ പ്ലാന്‍റിന് സ്വന്തമായ ഒരു തൊഴിലാളി യൂണിയന്‍ വേണമെന്ന ആവശ്യത്തോട് മാനേജ്മെന്‍റ് എതിരു നില്‍ക്കുന്നതാണ് കാരണം.


Click it and Unblock the Notifications








