ലോകത്ത് എത്ര കാറുകള്‍ ഉണ്ട്?

Traffic Jam
കോട്ടയത്ത് എത്ര മത്തായി ഉണ്ട് എന്ന ചോദ്യം പ്രശസ്തമാണ്. ജോണ്‍ അബ്രഹാമിന്‍റെ മത്തായിക്ക് കോട്ടയത്തെ മത്തായിമാരെ കണ്ടെത്താന്‍ ഇത്തിരി പാടുപെടേണ്ടി വന്നെങ്കിലും ഉത്തരം ലഭിച്ചു. ലോകത്ത് എത്ര കാറുകള്‍ ഉണ്ടെന്ന ചോദ്യവും ഒരു മത്തായിച്ചോദ്യമാണ്. ഏത് മത്തായിയാണത് ചോദിച്ചതെന്ന് ചോദിക്കരുത്. ഉത്തരം ലഭിക്കാനിടയുള്ള ഏതൊരു ചോദ്യവും ഒരു ചോദ്യമാണ്.

ഈയിടെ പുറത്തു വന്ന കണക്കുകള്‍ കാണിക്കുന്നത് ലോകത്തിലെ കാര്‍ പെരുപ്പം 100 കോടി കവിഞ്ഞതായി പറയുന്നു. 2010 വരെയുള്ള കണക്കുകള്‍ പ്രകാരമാണിത്.

ചൈനയിലാണ് കാര്‍ നിരക്ക് ഏറ്റവുമധികം ഉയരുന്നത്. ഏതാണ്ട് 27 ശതമാനം കണ്ട് വര്‍ഷാവര്‍ഷം വളരുന്നു. അമേരിക്കയുടെ വളര്‍ച്ച തുലോം പരിമിതമാണെന്നും കണക്കുകള്‍ പറയുന്നു. വര്‍ഷത്തില്‍ 1 ശതമാനം കണ്ടാണ് വളര്‍ച്ച. അമേരിക്ക തന്നെയാണ് വാഹനങ്ങളുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യം.

ചൈനയുടെ വാഹന കാനേഷുമാരി 780 ലക്ഷമാണ്. ഇക്കാര്യത്തില്‍ ചൈന ജപ്പാനെക്കാള്‍ മുന്നിലാണെന്നു കാണാം.

ഇന്ത്യയില്‍ നാണ്യപ്പെരുപ്പത്തിന് മാത്രമാണ് രണ്ടക്കം പിടിക്കാന്‍ സാധിച്ചിട്ടുള്ളതെന്നും ഈ കണക്കുകളില്‍ നിന്ന് വ്യക്തമാകും. വാഹനത്തിന്‍റെ വളര്‍ച്ചാ നിരക്ക് 8.9 ശതമാനം കണ്ടാണ്. 200 ലക്ഷം യൂണിറ്റുകളാണ് ഇന്ത്യന്‍ നിരത്തില്‍ നിലവില്‍ ഓടുന്നത്. ചൈന കഴിഞ്ഞാല്‍ ഇന്ത്യയാണ് വളര്‍ച്ചാ നിരക്കില്‍ മുന്നില്‍ നില്‍ക്കുന്നത്.

വാഹനത്തിന്‍റെ അളവിന്‍റെ കാര്യത്തില്‍ ചൈനയ്ക്കു പിന്നില്‍ സ്ഥാനം പിടിച്ചിരിക്കുന്നത് ബ്രസീലാണ്.

ആഗോള വാഹനപ്പെരുപ്പം 2050-ഓടെ 250 കോടി ആകുമെന്നാണ് വിദഗ്ധര്‍ ഊഹിക്കുന്നത്. എന്നുവെച്ചാല്‍ എങ്ങനെയെല്ലാമെന്ന് നിങ്ങളും ഒന്നൂഹിച്ചു നോക്കുക!

Article Published On: Monday, August 29, 2011, 17:35 [IST]
English summary
The U.S. is still has the biggest population of cars and trucks – one for every 1.3 people in the country. But the American fleet is not growing much, only about 1% a year. The explosion in automobile deployments is coming from China, where registrations grew by 27.5%, bringing the country’s vehicle population to 78 million. That increase was more than half of the total global expansion.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X