റിനോ കൊലിയോസ് എസ് യു വി സെപ്തംബറില്‍

Koleos
റിനോയില്‍ നിന്നുള്ള എസ് യു വി കൊലിയോസ് സെപ്തംബറില്‍ വിപണിയിലെത്തുമെന്ന് ചില തുറകളില്‍ പ്രത്യാശ. റിനോയുടെ പ്രീമിയം സെഡാന്‍ മോഡലായ റിനോ ഫ്ലുവന്‍സ് ഈയിടെ നിരത്തിലിറങ്ങുകയും തരക്കേടില്ലാത്ത പ്രകടനം കാഴ്ച വെക്കുകയും ചെയ്തിരുന്നു. സെപ്തംബര്‍ അവസാനത്തോടെ വിപണിയില്‍ പുതിയ എസ് യു വിയെ കാണാന്‍ സാധിക്കും.

ഇന്ത്യന്‍ വിപണിയില്‍ എസ് യു വികള്‍ തരംഗം തീര്‍ക്കാന്‍ പോകുകയാണ്. നിരവധി കമ്പനികള്‍ തങ്ങളുടെ എസ് യു വി പ്ലാനുകളുമായി രംഗത്തുണ്ട്. ഫോഴ്സ് മോട്ടോഴ്സിന്‍ നിന്നുള്ള ആദ്യത്തെ പേഴ്സണല്‍ എസ് യു വിയായ ഫോഴ്സ് വണ്‍ ഈയിടെയാണ് നിരത്തിലെത്തിയത്. ടാറ്റ സഫാരിയുടെ പുതിയ മുഖം സഫാരി മെര്‍ലിന്‍ അടുത്തുതന്നെ വിപണിയിലെത്തം. മഹീന്ദ്രയില്‍ നിന്ന് ഒരു ഗ്ലോബല്‍ എസ് യു വി പ്രഖ്യാപനം വന്നിട്ടുണ്ട്. ഇതിനു പുറമെയാണ് റിനോയുടെ എസ് യു വി.

റിനോ എസ് യു വിയുടെ വെബ്‍സൈറ്റ് ഇതിനകം തന്നെ ലോഞ്ച് ചെയ്തിട്ടുണ്ട്. 20 ലക്ഷത്തിന്‍റെ പരിസരത്തില്‍ തന്നെ മത്സരാത്മകമായി വിലയിടും എന്ന് കണക്കുകൂട്ടാം. 2 ലിറ്റര്‍ സിആര്‍ഡിഐ ഡീസല്‍ എന്‍ജിന്‍ ആയിരിക്കും എയ് യു വിയുടേത്. 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍, ടോര്‍ക്ക് സ്‍പ്ലിറ്റ് സാങ്കതികതയുള്ള ഫോര്‍ വീല്‍ ഡ്രൈവ്, ലതര്‍ അപ്ഹോള്‍സ്റ്ററി എന്നിവ പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Monday, August 29, 2011, 11:37 [IST]
English summary
Renault India is expected to launch their SUV, Renault Koleos in September 2011. The official website already launched with some information already shared about it.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X