ഫോഴ്സിന്‍റെ എം പി വി വരുന്നു

പിന്നാലെ വരുന്നു മറ്റൊരു വാര്‍ത്ത. ഫോഴ്സ് ഒരു പുതിയ എം പി വി കൂടി വിപണിയിലെത്തിക്കും! ഇതിനു പുറമെ ഫോഴ്സ് വണ്‍ എസ് യു വിയുടെ ഫോര്‍ വീല്‍ ഡ്രൈവും വിപണിയിലെത്തും. അധികം താമസിക്കാതെ തന്നെ.
ഫോഴ്സ് വണ്‍ എസ് യു വിയുടെ എന്‍ജിന്‍ മെഴ്സിഡസില്‍ നിന്ന് കടം കൊണ്ടതാണ്. ഈ ബാന്ധവം കൂടുതല്‍ ശക്തമായി തുടരാനാണ് ഫോഴ്സ് ആലോചിക്കുന്നത്. എം പി വിയുടെ പ്ലാറ്റ്ഫോം മെഴ്സിഡസിന്‍റെ വിയാനോ എം പി വിയുടെ പ്ലാറ്റ്ഫോമിലായിരിക്കും. കാറിന്‍റെ ആഡംബരത്തില്‍ ഒരു വാനിന്‍റെ സൗകര്യം പ്രദാനം ചെയ്യുന്നതായിരിക്കും പുതിയ എം പി വിയെന്ന് സ്ഥിതിഗതികള്‍ നിരീക്ഷിക്കുമ്പോള്‍ ബോധ്യമാകുന്നതാണ്.
2013-ലാണ് പുതിയ എം പി വി വിപണിയിലെത്തുക. 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനായിരിക്കും എം പി വിക്കെന്ന് അനുമാനം ചെയ്യാം. മൂന്ന് നിരകളിലായി എട്ട് സീറ്റുകളും ഉദാരമായ സ്ഥലസൗകര്യവും ഉണ്ടായിരിക്കും.


Click it and Unblock the Notifications








