സ്വിഫ്റ്റ് കാത്തിരിപ്പ് കൂടും?

Waiting For Swift
മാരുതിയും തൊഴിലാളികളും തമ്മിലുള്ള "വര്‍ഗ്ഗ സംഘര്‍ഷം" വിപണിയെ എങ്ങനെയാണ് ബാധിക്കുക? മാരുതിയുടെ കാറുകള്‍ക്കുള്ള കാത്തിരിപ്പ് സമയം കൂടും. അത്രതന്നെ! ജൂണില്‍ നടന്ന 13 ദിവസത്തെ തൊഴിലാളി സമരം മൂലം സംഭവിച്ച കാത്തിരിപ്പ് സംബന്ധമായ പ്രശ്നങ്ങള്‍ ഒരു വിധം കുറഞ്ഞുവരുന്ന ഘട്ടത്തിലാണ് മാരുതിയുടെ രണ്ടാമത്തെ നീക്കം. കഴി‍ഞ്ഞ രണ്ട് ദിവസമായി പ്ലാന്‍റില്‍ കാര്യമായ പ്രവര്‍ത്തനം നടക്കുന്നില്ല.

ഈ മാസം 24-നാണ് രണ്ടാമത്തെ പ്രശ്നം ഉടലെടുത്തത്. ദിവസം 1230 കാറുകളുടെ ടാര്‍ഗറ്റ് കണ്ടിരുന്നെങ്കിലും ഗുണനിലവാര പരിശോധന പാസ്സായത് 96 യൂണിറ്റുകള്‍ മാത്രമാണ്. ഇത് തൊഴിലാളികള്‍ മനപ്പൂര്‍വം ചെയ്തതാണെന്ന് മാനേജ്‍മെന്‍റും അതല്ല, മാനേജ്മെന്‍റ് ചില സൂപ്പര്‍വൈസര്‍മാരുമായി ഒത്തുകളിച്ചതാണെന്ന് തൊഴിലാളികളും പറയുന്നു. ചുരുക്കിപ്പറഞ്ഞാല്‍ നിരത്തിലിറങ്ങേണ്ട വണ്ടികള്‍ പ്ലാന്‍റില്‍ നിന്ന് പുറത്തുവരുന്നില്ല എന്ന്.

പുതിയ സ്വിഫ്റ്റ്, സ്വിഫ്റ്റ് ഡിസൈര്‍, എസ് എക്സ് ഫോര്‍ എ സ്റ്റാര്‍ എന്നീ കാറുകളാണ് നിലവില്‍ പ്ലാന്‍റില്‍ നിന്ന് പുറത്തിറങ്ങുന്നത്. സ്വിഫ്റ്റിന് നിരത്തിലിറങ്ങുന്നതിനു മുമ്പുതന്നെ 40,000-ത്തിലധികം ബുക്കിംഗുണ്ടായിരുന്നു. പുതിയ സംഭവവികാസങ്ങളില്‍ നിന്ന് അനുമാനിക്കാവുന്നത് സ്വിഫ്റ്റിന്‍റെ കാത്തിരിപ്പുസമയം ഇനിയും വൈകുമെന്നാണ്.

സ്വിഫ്റ്റ് ഡിസൈര്‍ ഒരു മുഖം മിനുക്കലിന് അടുത്തുതന്നെ വിധേയമാകും. ഇക്കാരണത്താല്‍ ഡിസൈറിനെ ലിസ്റ്റില്‍ നിന്ന് തല്‍ക്കാലം മാറ്റിനിര്‍ത്താനാകും. എ സ്റ്റാര്‍ നിര്‍മാണം ഗുഡ്ഗാവ് പ്ലാന്‍റിലേക്ക് മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. ഇത് സ്വിഫ്റ്റിന് ഇടമൊരുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്.

More from DriveSpark

Article Published On: Tuesday, August 30, 2011, 16:00 [IST]
English summary
In the recent past, workers at Maruti went on a 13 day strike in month of June 2011 causing a production loss of about 12,600 cars and a loss of close to Rs. 600 crores to MSIL. The present situation as on 29th August 2011 seems to be tensed and may result in a strike and another production loss if not handled carefully by the management.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X