സണ്ണിയുടെ പണി തുടങ്ങി

യുവകുടുംബങ്ങളെ ലക്ഷ്യം വെച്ചുള്ള നിലപാടാണ് സണ്ണിയുടേതെന്ന് കാണാം. ഡിസൈനിംഗിലും മറ്റ് സൗകര്യങ്ങളിലും ഈ "യുവോന്മുഖത" കാണാവുന്നതാണ്. കാറിന്‍റെ 85 ശതമാനം ഘടകഭാഗങ്ങളും ഇന്ത്യയില്‍ നിര്‍മിച്ചവയാണ്. ഇതില്‍ 40 ശതമാനവും ചെന്നൈയില്‍ നിന്നുതന്നെയാണ് കണ്ടെത്തുന്നത്. ബക്കിവരുന്ന 15 ശതമാനം ഇറക്കുമതിയാണ്.
സണ്ണിയെ ഇന്ത്യയില്‍ നിര്‍മിക്കാന്‍ തുടങ്ങുക എന്നത് നിസ്സാനെ സംബന്ധിച്ച് ഒരു വന്‍ നാഴികക്കല്ലാണെന്ന് നിസ്സാന്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ കിമിനോബു ടോകിയാമ പറയുന്നു. അടുത്ത ഉത്സവ സീസണില്‍ സണ്ണി ഇന്ത്യക്കാരന്‍റെ കൂടെയുണ്ടാകുമെന്നും ഇന്ത്യയോട് നിസ്സാന്‍ പുലര്‍ത്തുന്ന പ്രതിബദ്ധത വളരെ വലിതാണെന്നും അദ്ദേഹം അറിയിച്ചു.


Click it and Unblock the Notifications