സൊണാലികയുടെ സെഡാന്‍ നീക്കങ്ങള്‍

Tractor
ഫോഴ്സ് മോട്ടോഴ്സിനെപ്പോലെ സൊണാലികയും ഇന്ത്യന്‍ വയലുകളില്‍ നിന്ന് തെരുവിലേക്കിറങ്ങുകയാണ്. ഇതുസംബന്ധിച്ച് വാര്‍ത്തകള്‍ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. ഇറ്റാലിയന്‍ ഡിസൈനിംഗ് കമ്പനിയായ പിനിന്‍ഫരിനയുമായി സൊണാലിക ഒരു കരാറിലേര്‍പ്പെട്ടിട്ടുണ്ട്. ആഡംബര സെഡാന്‍ വിപണിയിലെത്തിക്കുവാനാണ് സൊണാലിക ശ്രമിക്കുന്നത്.

അടുത്ത ഒന്നര വര്‍ഷത്തിനകം സെഡാന്‍ വിപണിയിലെത്തിക്കുമെന്ന് സൊണാലിക ഗ്രൂപ് ചെയര്‍മാന്‍ എല്‍ ഡി മിത്തല്‍ അറിയിക്കുന്നു. അതിനടുത്ത രണ്ട് വര്‍ഷഷത്തിനകം രണ്ട് പാസഞ്ചര്‍ വാഹനം കൂടി വിപണിയിലെത്തിക്കും.

ആദ്യഘട്ട നിക്ഷേപമെന്ന നിലയില്‍ 500 കോടിയോളം സൊണാലിക ചെലവഴിക്കും. കമ്പനിയുടെ പ്ലാന്‍റ് കൂടുതല്‍ വിപുലീകരിക്കേണ്ടതുണ്ട്.

8-10 ലക്ഷത്തിനിടയ്ക്ക് വിലനിലവാരത്തില്‍ വാഹനം വിപണിയിലെത്തിക്കാനാണ് പദ്ധതി.

കാര്‍ഷികവൃത്തി മടുത്തിട്ടല്ല സൊണാലികയും ഫോഴ്സും കാര്‍ വിപണിയിലേക്കിറങ്ങുന്നത്. തങ്ങള്‍ക്കു മാത്രമായി ചിലത് ചെയ്യാനുണ്ട് എന്ന ബോധ്യത്താലാണ്. ലംബോര്‍ഗിനി പോലുള്ള കാര്‍ കമ്പനികള്‍ വരുന്നത് കൃഷിയിടങ്ങളില്‍ നിന്നാണ്. ഇപ്പോഴും ലംബോര്‍ഗിനി ട്രാക്ടറുകള്‍ വിപണിയിലെത്തിക്കുന്നുണ്ട്.

More from DriveSpark

Article Published On: Tuesday, August 30, 2011, 13:12 [IST]
English summary
Sonalika Group,the automobile and agri machinery manufacturer is planning to introduce its first passenger car in the Indian market in the next fiscal year.For this,it has tied up with Italian design house Pininfarina to develop a luxury sedan for the Indian market.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X