മാരുതി സമരം: ഫേസ്ബുക്കില്‍ ആശങ്ക പടരുന്നു

റോബോട്ടുകളെക്കൊണ്ട് പണിയെടുപ്പിക്കണമെന്നാണ് ഒരു ഫേസ്ബുക്ക് ജീവി അഭിപ്രായം കാച്ചിയിരിക്കുന്നത്. റോബോട്ടുകള്‍ സമരം ചെയ്യില്ലെന്ന വസ്തുത അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അതേസമയം റോബോട്ട് നിര്‍മിത മാരുതി സ്വിഫ്റ്റ് ഇന്നത്തെ വിലയ്ക്ക് തന്നെ ലഭിക്കണോ എന്ന കാര്യം അദ്ദേഹം വ്യക്തമാക്കുന്നില്ല.
'എത്രകാലമാണ് നിനക്കായി ഞാന്‍ കാത്തിരിക്കുക' എന്ന് പരവശനായിത്തീര്‍ന്ന ഒരു മാരുതി സ്വിഫ്റ്റ് ആരാധകന്‍ ചോദിക്കുന്നു. മാരുതി സ്വിഫ്റ്റിന്‍റെ ബുക്കിംഗ് നില 40,000 കവിയുമെന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇങ്ങനെ കാര്യങ്ങള്‍ നീങ്ങിയാല്‍, ഒടുവുല്‍ ബുക്ക് ചെയ്തയാള്‍ക്ക് സ്വിഫ്റ്റിന്‍റെ അടുത്ത ഫേസ്‍ലിഫ്റ്റ് വരും വരെ കാത്തിരിക്കേണ്ടതായി വരുമെന്നും അദ്ദേഹം ആശങ്കപ്പെടുന്നു.


Click it and Unblock the Notifications








