ബാര്‍ബര്‍ ബാബുവിന്‍റെ റോള്‍സ് റോയ്സ്

"നിനക്കൊക്കെ ചെരയ്ക്കാന്‍ പൊയ്ക്കൂടെ" എന്നത് ഒരു പഴകിപ്പോയ ചോദ്യമാണ്. ഇന്നത്തെ കാലത്ത് അവജ്ഞയോടെ ആ ചോദ്യം ആരും ചോദിക്കുകയില്ല. ബാര്‍ബര്‍ ഷോപ്പുകാരന്‍റെ വരുമാനത്തെ കുറിച്ച് ബോധ്യമുള്ള നാട്ടുകാര്‍ ഇന്ന് ആ തൊഴിലിന് ഉയര്‍ന്ന മാന്യത നല്‍കി ആദരിക്കുന്നു. മകളെ കെട്ടിച്ചുകൊടുക്കാന്‍ ആദ്യം ഐ ടി പ്രൊഫഷണലിനെയും പിന്നീട് ബാര്‍ബറെയും തെരയുന്നു. വിവരമുള്ള മാതാപിതാക്കന്മാര്‍ ആദ്യം തന്നെ ബാര്‍ബറെ തിരയുന്നു. ഇത് നമ്മുടെ മുതലാളിത്ത കാലം കൊണ്ടു വന്ന നല്ല കാര്യങ്ങളില്‍ ഒന്നാണ്.

ഒരു മുടിവെട്ടിന് 65 രൂപയാണ് രമേഷ് ബാബു ഈടാക്കുന്നത്. ബങ്കളുരുവിലാണ് രമേഷിന്‍റെ മുടിവെട്ടുകടയുള്ളത്.

അങ്ങനെയിരിക്കെ ബാബുവിനുള്ളില്‍ ഒരു മോഹമുദിച്ചു. ഒരു റോള്‍സ് റോയ്സ് സ്വന്തമാക്കണം! പണ്ടാണെങ്കില്‍ 'മുടിവെട്ടുകാരന്‍റെ ദിവാസ്വപ്നം' എന്ന് ഇതിനെ തള്ളിക്കളയാമായിരുന്നു. ബാബുവിന്‍റെ സ്വപ്നം അധികം താമസിക്കാതെ തന്നെ യാഥാര്‍ത്ഥ്യംമായി. മൂന്ന് കോടി രൂപ വിലയുള്ള റോള്‍സ് റോയ്സ് ഗോസ്റ്റ് ബാര്‍ബറുടെ ഗാരേജിലെത്തി.

ഇനി ബാബുവിനെക്കുറിച്ചു കുറച്ചു വിവരങ്ങള്‍ കൂടി തരാം. കാര്‍ വാടകയ്ക്ക് നല്‍കുന്ന ഒരു കമ്പനി ഇങ്ങോര്‍ക്ക് സ്വന്തമായുണ്ട്. 60ളം കാറുകള്‍ അദ്ദേഹത്തിന്‍റെ തൊഴുത്തില്‍ അയവെട്ടിക്കിടക്കുന്നു. ലോണെടുത്താണ് ബാബു റോള്‍സ് റോയ്സ് സ്വന്തമാക്കിയത്. മാസത്തില്‍ ഏഴ് ലക്ഷമാണ് അടവ്. ഈ തുക കണ്ടെത്തുന്നത് റോള്‍സ് റോയ്സിന്‍ നിന്നു തന്നെ. ബംങ്കളുരുവിലെത്തുന്ന പ്രമുഖ വ്യക്തികള്‍ക്ക് കാര്‍ വാടകയ്ക്ക് നല്‍കുന്നു. 60,000 മുതല്‍ ഒരു ലക്ഷം വരെയാണ് കാറിന് ദിവസ വാടക. രാഷ്ട്രീയക്കാര്‍, സിനിമാ താരങ്ങള്‍ തുടങ്ങിയ വിവിധ മേഖലയിലെ പ്രമുഖര്‍ ബൈബുവിന്‍റെ കാര്‍ തേടിയെത്തുന്നു.

പത്താം ക്ലാസ് പഠനത്തിനു ശേഷമാണ് ബാബു മുടിവെട്ട് പഠിക്കാനിറങ്ങിയത്. അച്ഛന്‍റെ അകാലമരണമാണ് ബാബുവിനെ പഛനം തുടരാന്‍ അനുവദിക്കാതിരുന്നത്. കുറച്ചു വര്‍ഷങ്ങള്‍ക്കകം ബങ്കളുരുവിലെ അറിയപ്പെടുന്ന ബ്യൂട്ടീഷ്യനായി ബാബു മാറി. ഇടക്കാലത്ത് കാര്‍ റെന്‍റല്‍ ബിസിനസ്സും തുടങ്ങി. മാരുതി ഓമ്‍നിയാണ് രമേഷ് ബാബു ആദ്യമായി വാടകയ്ക്ക് നല്‍കിയ കാര്‍.

More from DriveSpark

Article Published On: Thursday, December 8, 2011, 12:26 [IST]
English summary
Ramesh Babu a barber based Bangalore Owns a Rolls Royce Ghost.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X