കാറുകള്‍ക്ക് വില കൂടുന്നു

കാര്‍ മേഖലയുടെ അടുത്ത വര്‍ഷം എങ്ങനെയായിരിക്കുമെന്ന കണക്കു കൂട്ടലുകള്‍ വിപണിയില്‍ തുടങ്ങിയിരിക്കുന്നു. വിപണി ശാസ്ത്രജ്ഞരും ഊഹ ജ്യോതിഷക്കാരുമെല്ലാം സജീവമാണ് രംഗത്ത്. പെട്രോള്‍ വിലവര്‍ധന, ഡീസല്‍ സബ്‍സിഡി റദ്ദാക്കല്‍ അല്ലെങ്കില്‍ ഡീസല്‍ കാറുകള്‍ക്ക് നികുതി കൂട്ടല്‍, റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് വര്‍ധന എന്നിങ്ങനെയുള്ള ഗണിത പദപ്രശ്നങ്ങള്‍ക്കിടയിലേക്ക് മറ്റൊന്നുകൂടി കയറിയിരിക്കുന്നു. രൂപയുടെ വിനിമയ മൂല്യമാണത്. ഡോളറുമായുള്ള വിനിമയത്തില്‍ രൂപ കനത്ത പരാജയമാണ് ഈയിടെ ഏറ്റുവാങ്ങിയത്. ഈ പരാജയം ഇറക്കുമതി കാര്യമായി ആശ്രയിക്കുന്ന ഇന്ത്യന്‍ കാര്‍ വിപണിയെ കാര്യമായിത്തന്നെ ബാധിക്കുകയും ചെയ്തിരിക്കുന്നു. ഫലം, കാര്‍ കമ്പനികള്‍ കൂട്ടത്തോടെ തങ്ങളുടെ മോഡവലുകള്‍ക്ക് വില വര്‍ധിപ്പിക്കുകയാണ്.

ടൊയോട്ട, ഹ്യൂണ്ടായ്, ഫോര്‍ഡ്, ജനറല്‍ മോട്ടോഴ്സ് എന്നീ കമ്പനികള്‍ ഇതിനകം തന്നെ വില വര്‍ധന പ്രഖ്യാപിച്ചു കഴിഞ്ഞു. മാരുതി സുസുക്കി ജനുവരിയില്‍ പെട്രോള്‍ കാറുകള്‍ക്ക് വില വര്‍ധിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. രൂപയുടെ മൂല്യം ഇടിയുന്നതിനു മുന്‍പ് തന്നെ ഡീസല്‍ മോഡലുകള്‍ക്ക് മാരുതി വില വര്‍ധിപ്പിച്ചിരുന്നു. ഡീസല്‍ കാറുകള്‍ക്ക് വിപണിയിലുള്ള സ്വീകാര്യതയെ മുതലെടുക്കുക എന്നത് മാത്രമായിരുന്നു ഉദ്ദേശ്യം. രൂപ ഇടിഞ്ഞതോടെ ആ ഉദ്ദേശ്യം എത്രമാത്രം നടക്കും എന്നതറിയില്ല. എന്തായാലും വിപണിയെ പ്രകോപിപ്പിക്കുന്ന തരത്തില്‍ ഉടനെയൊരു വിലക്കയറ്റം മാരുതി ഡീസല്‍ മോഡലുകള്‍ക്ക് ആരും പ്രതീക്ഷിക്കുന്നില്ല.

ഹ്യൂണ്ടായിയുടെ മോഡലുകള്‍ക്ക് 1.5 ശതമാനം കണ്ട് വര്‍ധനയുണ്ടാകുമെന്നാണ് അറിയുന്നത്. ഫോര്‍ഡിന്‍റെ മോഡലുകള്‍ക്ക് 2 മുതല്‍ 3 ശതമാനം വരെ വര്‍ധയുണ്ടാകും. ജനറല്‍ മോട്ടോഴ്സിന്‍റെ വിലവര്‍ധന 2 ശതമാനമായിരിക്കും. 1.5 മുതല്‍ മൂന്ന് ശതമാനം വരെയാണ് ടൊയോട്ടയുടെ വിലവര്‍ധന.

ഫിഗോ മോ‍ഡലിന് കൂടുതല്‍ ഉയര്‍ന്ന തോതിലുള്ള ലോക്കലൈസേഷന്‍ ഉള്ളതായി ഫോര്‍ പറയുന്നു. എന്നാല്‍ ചില ഘടകഭാഗങ്ങളെങ്കിലും പുറത്ത് നിന്ന് ഇറക്കുമതി ചെയ്യേണ്ടി വരുന്നുണ്ട്. സാങ്കേതിക കടമെടുക്കലുകള്‍ക്ക് നല്‍കുന്ന പേറ്റന്‍റ് തുക മറ്റൊരു ഘടകമാണ്. ഇതെല്ലാമാണ് വിലവര്‍ധിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍.

ജനറല്‍ മോട്ടോഴ്സിന്‍റെ ഏറ്റവുമധികം വില്‍ക്കുന്ന മോഡലായ ബീറ്റിന്‍റെ ഡീസല്‍ പതിപ്പിന് 15,000 രൂപ വര്‍ധിപ്പിച്ചു കഴിഞ്ഞു. മറ്റ് മോഡലുകള്‍ക്ക് വിലവര്‍ധന അധികം വൈകാതെ തന്നെ വരും.

More from DriveSpark

Article Published On: Thursday, December 8, 2011, 11:05 [IST]
English summary
Carmakers announced their decision to increase the car prices. It is the impact of the recent value decrease in the Indian Rupee against Dollar.
കൂടുതല്‍... #car #കാര്‍ #ബിസിനസ്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X