ഹോണ്ട സിബിആര്‍250ആര്‍ തുരുമ്പെടുക്കുന്നു?

Honda CBR250R
ഹോണ്ട സി ബി ആര്‍ 250 ആറിന്‍റെ ആദ്യ ബാച്ചിനെ തിരിച്ചു വിളിക്കുന്നു. തുരുമ്പെടുക്കല്‍, വെല്‍ഡിംഗ് പ്രശ്നങ്ങള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ കണ്ടെത്തിയതിനാലാണ് തിരിച്ചു വിളി. ഈ വര്‍ഷം ആദ്യമാണ് ഹോണ്ട സിബിആര്‍ 250 ആര്‍ നിരത്തിലിറങ്ങിയത്.

പ്രകടനത്തിന്‍റെയും ഉള്‍ക്കൊണ്ടിരിക്കുന്ന സവിശേഷതകളുടെയും കാര്യത്തില്‍ ഹോണ്ട സിബിആര്‍ 250ആര്‍ വിപണിയില്‍ മികച്ച അഭിപ്രായമാണ് വളര്‍ത്തിയെടുത്തിട്ടുള്ളത്. എന്നാല്‍ ഉപഭോക്താക്കളുടെ ഭാഗത്തു നിന്നു വന്നുകൊണ്ടിരിക്കുന്ന ചില പരാതികള്‍ അവഗണിക്കാന്‍ കഴിയാത്ത നിലയിലേക്ക് വളര്‍ന്നിരിക്കുകയാണിപ്പോള്‍. ചില ഘടകഭാഗങ്ങള്‍ക്കുപയോഗിച്ച മെറ്റീരിയലുകള്‍ വളരെ നിലവാരം കുറഞ്ഞവയാണെന്ന പരാതിയാണ് ഉപഭോക്താക്കള്‍ ഉന്നയിച്ചിരിക്കുന്നത്.

വളരെ ഗുരുതരമായ പരാതിയായതിനാല്‍ ഹോണ്ട ഉപഭോക്താക്കളുമായി നേരിട്ട് ബന്ധപ്പെടുകയായിരുന്നു. ചില പരിശോധനകള്‍ക്കായി വാഹനം സര്‍വീസ് സെന്‍ററുകളില്‍ എത്തിക്കണമെന്നാണ് ഹോണ്ട ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

More from DriveSpark

Article Published On: Thursday, December 8, 2011, 15:06 [IST]
English summary
Honda recalls the CBR250R bike due to some manufacturing defects.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X