ഷെവര്‍ലെ സെയ്‍ല്‍ ഇന്ത്യയിലേക്ക്?

ബീറ്റ്, സ്പാര്‍ക്ക് എന്നീ ചെറുമോഡലുകള്‍ വിപണിയില്‍ തരക്കേടില്ലാത്ത പ്രകടനം നടത്തുന്നുണ്ട്. മാരുതി സുസുക്കിയുടെ ചെറുകാര്‍ നിരകള്‍ക്ക് ശക്തമായ ഒരു മറുനിര പണിയുക എന്നത് ഷെവര്‍ലെയുടെ ആഗ്രഹങ്ങളില്‍ പെടുന്നുവെന്നു വേണം മനസ്സിലാക്കാന്‍. 1.2 ലിറ്ററിന്‍റെയോ 1.4 ലിറ്ററിന്‍റെയോ പെട്രോള്‍ എന്‍ജിനായിരിക്കും ഷെവര്‍ലെ സെയ്‍ലിന് ഉണ്ടായിരിക്കുക.
ആദ്യമെത്തുക പെട്രോള്‍ പതിപ്പ് മാത്രമായിരിക്കും. ഡീസല്‍ പതിപ്പ് ഇത്തിരി വൈകുമെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ഫിയറ്റില്‍ നിന്നുള്ള എന്‍ജിനുമായിട്ടായിരിക്കും ഡീസല്‍ പതിപ്പ് വരിക.
സ്വിഫ്റ്റിന്‍റെ വിപണിയിടമാണ് ഷെവര്‍ലെ മനസ്സില്‍ കാണുന്നത്. ഷെവര്‍ലെ അവിയോയുടെ പ്രകടനത്തില്‍ ഷെവര്‍ലെ തൃപ്തരല്ല. ഈ വാഹനത്തിന് പകരക്കാരനായിട്ടാണ് സെയ്‍ലിനെ ഉദ്ദേശിക്കുന്നു.


Click it and Unblock the Notifications








