വിപണിനില ഗുരുതരമായി തുടരുന്നു

വിപണിയില്‍ മാരുതിയുടെ നില ഗുരുതരമായിത്തന്നെ തുടരുന്നുവെന്ന് ആഗസ്ത് മാസത്തെ വില്‍പന കണക്കെടുപ്പ് കാണിക്കുന്നു. കുറഞ്ഞ ഡിമാന്‍റ്, ഉല്‍പാദനം കുറച്ച നടപടി എന്നിവയാണ് വില്‍പന കുറഞ്ഞതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

അതേസമയം മോട്ടോര്‍സൈക്കിള്‍ വിപണി ജൂലായില്‍ കാഴ്ചവെച്ച വളര്‍ച്ച കഴിഞ്ഞ മാസവും തുടര്‍ന്നു. ടി വി എസ് സുസുക്കി വളര്‍ച്ചയില്‍ പ്രകടിപ്പിക്കുന്ന അനകൂല മുന്നേറ്റം തുടരുക തന്നെയാണ്. കാര്‍ നിര്‍മാതാക്കളില്‍ മാന്ദ്യത്തെ മറികടന്ന് വളര്‍ച്ച പ്രകടിപ്പിച്ചിരുന്ന ടൊയോട്ട ആഗസ്തിലും പ്രതീക്ഷ നിലനിര്‍ത്തി.

മാരുതി കഴിഞ്ഞ വര്‍ഷം ഇതേ സമയം വിറ്റഴിച്ചതില്‍ നിന്ന് 13 ശതമാനം കണ്ട് ഇടിവ് സംഭവിച്ചിട്ടുണ്ട്. ആഭ്യന്തര വിപണിയില്‍ മാത്രമെടുത്താല്‍ ഇടിവ് 17 ശതമാനമാണ്. കയറ്റുമതിയിലേ‍ 19 ശതമാനത്തിന്‍റെ ഇടിവാണ് സംഭവിച്ചിരിക്കുന്നത്.

മനെസര്‍ പ്ലാന്‍റില്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന തൊഴില്‍ പ്രശ്നം മൂലം സ്വിഫ്റ്റ് അടക്കമുള്ള കാറുകളുടെ ഉല്‍പാദനത്തില്‍ ഇടിവ് വന്നതായാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. ദിവസം 1200 യൂണിറ്റുകളുടെ ഉല്‍പാദനം നടക്കുന്ന സ്ഥാനത്ത് കഴിഞ്ഞ മാസം ശരാശരി 700 യൂണിറ്റുകള്‍ വീതം മാത്രമാണ് പുറത്തിറങ്ങിയത്.

ടി വി എസിന്‍റെ ആഗസ്ത് മാസത്തെ വളര്‍ച്ച 14 ശതമാനമാണ്. ടൊയോട്ടയുടെ മൊത്തവളര്‍ച്ച കഴിഞ്ഞ മാസത്തില്‍ 84 ശതമാനമായി ഉയര്‍ന്നു. അടുത്ത് ലോഞ്ച് ചെയ്ത ലിവ ഹാച്ച്ബാക്ക് 2,824 യൂണിറ്റുകള്‍ വിറ്റഴിച്ചു. എട്യോസ് സെഡാന്‍ 2,710 എണ്ണമാണ് വിറ്റഴിഞ്ഞത്.

More from DriveSpark

Article Published On: Thursday, September 1, 2011, 15:53 [IST]
English summary
Maruti Suzuki Ltd.'s vehicle sales fell for the third straight month in August due to lower demand and production cuts. But TVS Motor Co. posted a rise in sales, showing that motorcycles continue to sell well.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X