ഹെഡ്‍ലാമ്പില്‍ ലേസര്‍ വിപ്ലവത്തിന് ബി എം ഡബ്ലിയു

I3
കാര്‍ ഹെഡ്‍ലൈറ്റുകളിലെ എല്‍ ഇ ഡി വിപ്ലവത്തെ മറികടക്കാന്‍ ബി എം ഡബ്ലിയു ഒരുങ്ങുന്നു. ലേസര്‍ ലൈറ്റുകളായിരിക്കും ഇനി ബി എം ഡബ്ലിയു ഹെഡ്‍ലാമ്പുകളില്‍ ഉപയോഗിക്കുക. പുതിയ ഐ8 കണ്‍സെപ്റ്റായിരിക്കും ലേസര്‍ ഹെഡ്‍ലൈറ്റുള്ള ആദ്യ ബി എം ഡബ്ലിയു വാഹനം.

നിലവില്‍ ഹെഡ്‍ലൈറ്റ് സാങ്കേതികതയില്‍ ഏറ്റവും മികച്ചത് എല്‍ ഇ ഡികള്‍ തന്നെയാണ്. ഊര്‍ജ്ജലാഭവും ഉയര്‍ന്ന കാര്യക്ഷമതയും വലിപ്പക്കുറവുമെല്ലാം എല്‍ ഇ ഡി സമ്മാനിക്കുന്നു. ലേസര്‍ സാങ്കേതികതയില്‍ ഇത് ഇനിയുമുയരും എന്നതാണ് പ്രത്യേകത.

എല്‍ ഇ ഡിയുടെ പ്രകാശം 100 ല്യൂമനുകളില്‍(വെളിച്ചത്തിന്‍റെ സാന്ദ്രത അളക്കുന്ന മാനദണ്ഡം) ഒതുങ്ങുമെങ്കില്‍ ലേസറില്‍ അത് 170 ല്യൂമനുകളാണ്. എല്‍ ഇ ഡിയെക്കാള്‍ ചെറുതാണെന്നതിനാല്‍ ഹെഡ്‍ലാമ്പ് ‍ഡിസൈനുകളില്‍ വലിയ മാറ്റങ്ങള്‍ തന്നെ ഭാവിയില്‍ സംഭവിക്കും.

എല്‍ ഇ ഡികളെക്കാള്‍ 1000 ഇരട്ടി തെളിച്ചമുള്ള വെളിച്ചത്തിന്‍റെ ബീമുകള്‍ പറഞ്ഞയക്കാന്‍ ലേസറുകള്‍ക്ക് സാധിക്കും. ഹെഡ്‍ലാമ്പുകളില്‍ ചില ഉയര്‍ന്ന സാങ്കേതികതകള്‍ കൂടി ഉള്‍ച്ചേര്‍ക്കുവാന്‍ ബി എം ഡബ്ലിയു ശ്രമിക്കുന്നുണ്ട്.

More from DriveSpark

Article Published On: Sunday, September 4, 2011, 13:43 [IST]
English summary
The luxury car maker, BMW to replace outdated LED headlights with Lasers. With 170 lumens, the laser headlights are more brighter than conventional LEDs which give out 100 lumens of brightness.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X