നാനോ പിന്നെയും കത്തുന്നു

ഹഫ്സയുടെ ഭര്‍ത്താവ് തന്‍റെ നാല് സുഹൃത്തുക്കളോടൊപ്പം നാനോ ഓടിച്ചുനീങ്ങുമ്പോള്‍ കാറിനുള്ളില്‍ നിന്ന് കരിമ്പുക വമിക്കുന്നത് ശ്രദ്ധയില്‍ പെട്ടു. കാര്‍ബ്വണ്‍ ബഹിര്‍ഗ്ഗമനം സംബന്ധിച്ച ഭാരത് സ്റ്റേജ് 4 ചട്ടങ്ങള്‍ ലംഘിച്ച് പുക ഉയരുന്നതായി സുഹൃത്തുക്കള്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് ഹഫ്സയുടെ ഭര്‍ത്താവ് പെട്ടെന്ന് പുറത്തിറങ്ങി. കൂടെ സുഹൃത്തുക്കളും. നാനോ അധികം സമയമെടുക്കാതെ കത്തിയമര്‍ന്നു.
നാനോ കാര്‍ കത്തുന്നത് ഒരു പതിവാകുകയാണെങ്കിലും ഇത് കാര്‍ നിര്‍മിതിയുടെ പിശകല്ലെന്നാണ് ടാറ്റയുടെ നിലപാട്. ആരെന്ത് നിലപാടെടുത്താലും കാറിലിരിക്കുമ്പോള്‍ പുക വരുന്നുണ്ടോ എന്നുകൂടി ശ്രദ്ധിക്കേണ്ട ഉത്തരവാദിത്തം യാത്രക്കാരന് വരുന്നു എന്നതാണ് പ്രശ്നം.


Click it and Unblock the Notifications








