ഹോണ്ടയ്ക്ക് ഇനി ഒരു 'രക്ഷ'യുമില്ല

Honda Brio
ഹോണ്ടയുടെ സുരക്ഷയോടുള്ള പ്രതിബദ്ധത വളരെ പ്രശസ്തമാണ്. കട്ടന്‍ ചായയോടുള്ള ചില കമ്മ്യൂണിസ്റ്റുകാരുടെ പ്രതിബദ്ധത പോലെയായിരുന്നു അത്. വിട്ടുവീഴ്ചയ്ക്ക് യാതൊരു സാധ്യതയുമില്ല. എല്ലാത്തിനെയും വര്‍ഗ്ഗപരമായിത്തന്നെ നേരിടും. എന്നാല്‍ ഹോണ്ടയുടെ പ്രതിബദ്ധത ഇനിയൊരു പഴങ്കഥയാകാന്‍ പോകുന്നു.

അടുത്ത മാസം നിരത്തിലിറക്കാന്‍ ഉദ്ദേശിക്കുന്ന ഹോണ്ടയുടെ ആദ്യത്തെ ചെറുകാറായ ബ്രയോയുടെ സുരക്ഷാ സവിശേഷതയായ എയര്‍ബാഗുകള്‍ ഇനി ഒരു ഓപ്ഷന്‍ മാത്രമാക്കി ചുരുക്കാനാണ് ഹോണ്ടയുടെ തീരുമാനം. വിപണിയില്‍ കടുത്ത മത്സരം നേരിടേണ്ടി വരുന്നതിനാലാണിത്. വിപണി കടന്നുകയറ്റം ചില കമ്മ്യൂണിസ്റ്റുകാരെ കട്ടന്‍ചായ വിരോധികളാക്കി മാറ്റിയതുമായി ഇതിനെ ഉപമിക്കാം.

ഹോണ്ട നിലവില്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി തങ്ങളുടെ മോഡലുകള്‍ക്കൊന്നിനും ഡീസല്‍ വേരിയന്‍റുകള്‍ ഇല്ലായെന്നതാണ്. ഡീസല്‍ വേരിയന്‍റില്ലാതെ ഇന്നത്തെ കാലത്ത് വിപണിയില്‍ പോരാടുന്നത് ഒരു ക്യുക്സോട്ടിയന്‍ കുന്തപ്പോരായി പരിണമിക്കും എന്നതില്‍ തര്‍ക്കമില്ല.

എയര്‍ബാഗുകള്‍ ഇല്ലാതെ കാര്‍ പുറത്തിറക്കിയാല്‍ 45000 മുതല്‍ 60,000 വരെ വിലക്കുറവില്‍ കാര്‍ വിപണിയിലെത്തിക്കാന്‍ ഹോണ്ടയ്ക്ക് സാധിക്കും. മാരുതി സ്വിഫ്റ്റ്, ടൊയോട്ട ലിവ, ഷെവര്‍ലെ ബീറ്റ് തുടങ്ങിയ വമ്പന്‍മാരുമായുള്ള വിപണിപ്പോരിന് ഇത് വളരെയേറെ ഉപകരിക്കും.

More from DriveSpark

Article Published On: Monday, September 5, 2011, 15:19 [IST]
English summary
Honda plans to ease its hallmark safety norms to ensure its Brio small car has a competitive starting price point in the highly price sensitive Indian market.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X