പൂഷോയ്ക്ക് ഇന്ത്യയില്‍ ഹൈബ്രിഡ് പദ്ധതി

Car
ഒരു തവണ ഇന്ത്യയില്‍ വന്ന് മടങ്ങിപ്പോകേണ്ടി വന്ന ഫഞ്ച് കമ്പനിയായ പൂഷോ രണ്ടാം വരവ് മോശമാക്കാന്‍ ഉദ്ദേശിക്കുന്നില്ല. പി എസ് എ പൂഷോ ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക് ഹൈബ്രിഡ് കാറുകള്‍ ഇറക്കുമെന്ന് കമ്പനിയുടെ ഗ്ലോബല്‍ ചെയര്‍മാന്‍ ഫിലിപ്പെ വെരിന്‍. ഇക്കണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം അദ്ദേഹം വിശദീകരിച്ചത്.

ഗുജറാത്തില്‍ പ്ലാന്‍റ് സ്ഥാപിക്കാനുള്ള പൂഷോ പദ്ധതി യാഥാര്‍ത്ഥ്യമാകാന്‍ ഒരുങ്ങുകയാണ്. വിപണിയുടെ വളര്‍ച്ചയില്‍ പൂഷോയ്ക്ക് ഏറെ പ്രതീക്ഷയുണ്ട്. ഇന്ത്യയില്‍ 1000 പേര്‍ക്ക് 12 എന്ന നിലയിലാണ് കാര്‍ പോപ്പുലേഷന്‍. രാജ്യത്തിന്‍റെ നിലവിലെ സാമ്പത്തിക വളര്‍ച്ചയുമായി തട്ടിച്ചു നോക്കുമ്പോള്‍ വന്‍ സാധ്യതയാണ് ഇന്ത്യയ്ക്കുള്ളത്. 2020-ടെ ഏഷ്യയിലെ മൂന്നാമത്തെ കാര്‍ വിപണിയായി ഇന്ത്യ മാറും.

കോംപാക്ട്, സെഡാന്‍ സെഗ്മെന്‍റുകളെ കൂടാതെ ഹൈബ്രിഡ് കാറുകളിലും പ്രത്യേക ശ്രദ്ധ പതിപ്പിക്കാനാണ് പൂഷോ ഉദ്ദേശിക്കുന്നത്. അതേസമയം മിനി കോംപാക്ട് കാറുകളിലേക്ക് ശ്രദ്ധ നല്‍കുമോ എന്ന കാര്യത്തില്‍ വ്യക്തമായ ഉത്തരം അദ്ദേഹം നല്‍കിയില്ല. യൂറോപ്പില്‍ 14 ശതമാനം വിപണിയോഹരി ഉള്ള കക്ഷിയാണ് പൂഷോ.

ഓട്ടോ ഹബ്ബായി വളരുവാന്‍ വെമ്പുന്ന സംസ്ഥാനം എന്ന നിലയിലാണ് പ്ലാന്‍റ് സഥാപനത്തിനായി ഗുജറാത്തിനെ തെരഞ്ഞെടുക്കാന്‍ പൂഷോയെ പ്രേരിപ്പിച്ചതെന്ന് ഫിലിപ്പെ വെരിന്‍ പറയുന്നു. വടക്ക്- പടിഞ്ഞാറ് സംസ്ഥാനങ്ങളിലേക്ക് ഗുജറാത്തില്‍ നിന്നുള്ള വാതായനങ്ങളും പ്രധാന ഘടകമാണ്. അവിടെയാണ് പൂഷോയുടെ ഭാവി ഉപഭോക്താക്കളെ കണ്ടെത്തിയിട്ടുള്ളത്.

More from DriveSpark

Article Published On: Monday, September 5, 2011, 13:12 [IST]
English summary
PSA Peugeot Citroen's global chairman Philippe Varin revealed that the company has a plan to bring its hybrid cars to Indian market.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X