ഷൂമാക്കറുടെ വണ്ടിയില്‍ രാവണ്‍ സിനിമാ പോസ്റ്റര്‍

അടുത്ത രണ്ടു മാസത്തിനിടെ രണ്ട് മഹാസംഭവങ്ങള്‍ ഇന്ത്യയില്‍ അരങ്ങേറുന്നു. ഒന്ന് റേസിംഗ് ട്രാക്കിലാണെങ്കില്‍ മറ്റൊന്ന് തിയറ്ററുകളിലാണ്. ഇന്ത്യയില്‍ നടക്കുന്ന ഫോര്‍മുല വണ്‍ ഗ്രാന്‍ഡ് പ്രീയാണ് ഒന്നാമത്തെ സംഭവം. രണ്ടാമത്തേത്, ഷാരൂഖ് ഖാനിന്‍റെ രാവണ്‍ സിനിമ റിലീസും. പലതുകൊണ്ടും ഈ സിനിമ ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ആദ്യക്കാരനാണ്. റേസിംഗുമായി തിരക്കഥാബന്ധവും രാവണിനുണ്ട്.
വാര്‍ത്ത ഇതൊന്നുമല്ല. ഫോര്‍മുല വണ്‍ ഗ്രാന്‍ഡ് പ്രീയില്‍ മൈക്കേല്‍ ഷൂമാക്കറുടെ കാറില്‍ രാവണിന്‍റെ സിനിമാ പോസ്റ്റര്‍ മൈദ കലക്കി ഒട്ടിക്കാനുള്ള പരിപാടിയിലാണ് ഖാന്‍ ഇപ്പോള്‍. ഇതിനായി ഷൂമാക്കറുടെ റേസിംഗ് ടീമായ പെട്രോണാസ് മെഴ്സിഡസ് ടീമുമായി ചര്‍ച്ചകള്‍ നടന്നുവരികയാണ്.
ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രീ എന്ന മഹാസംഭവത്തിന്‍റെ നെറ്റിയില്‍ എവിടെയെങ്കിലും രാവണിന്‍റെ ലോഗോ പ്രത്യക്ഷപ്പെട്ടാല്‍ അത് പടത്തിന് ലഭിക്കാവുന്ന ഏറ്റവും മികച്ച പരസ്യം തന്നെയാണ്. രാവണ്‍ സിനിമയുടെ സ്വഭാവവുമായി എന്തുകൊണ്ടും ചേരുന്ന ഇടവുമാണ് ഗ്രാന്‍്ഡ പ്രീ എന്നു വേണമെങ്കില്‍ പറയാം. ഇതുസംബന്ധിച്ച ഓദ്യോഗിക വിവരങ്ങളൊന്നും ലഭ്യമല്ല. ഇന്ത്യന്‍ കാര്‍സ് ബൈക്സ് എന്ന സൈറ്റില്‍ ഇതു സംബന്ധിച്ച ഊഹം വാര്‍ത്തയായി എക്സ്ക്ലൂശിക്കപ്പെട്ടിട്ടുണ്ട്.
ഹോളിവുഡില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ അന്തം വിട്ട ഗ്രാഫിക്സാണ് രാവണില്‍ ഒരുക്കിയിട്ടുള്ളത്. കെട്ടിടങ്ങള്‍ ചാടിമറിഞ്ഞ് നടക്കുന്ന ഹോളിവുഡ് അമാനുഷിക ഹീറോ ഇന്ത്യന്‍ സിനിമയിലും തന്മയത്വത്തോടെ അവതരിക്കുകയാണ്.


Click it and Unblock the Notifications








