എട്യോസ്, ലിവ ഡീസല്‍ സെപ്തംബര്‍ 9-ന്

Etios Liva
ജപ്പാന്‍ കമ്പനിയായ ടൊയോട്ടയുടെ രണ്ടു മോഡലുകള്‍ക്കു കൂടി ഡീസല്‍ വേരിയന്‍റുകള്‍ വരുന്നു. കഴിഞ്ഞ വര്‍ഷം വിപണിയിലെത്തിയ എട്യോസ്, ജൂണില്‍ വിപണിയിലെത്തിയ ലിവ എന്നീ കാറുകള്‍ക്കാണ് ഡീസലുകള്‍ വരിക. വിപണിയില്‍ ഡീസല്‍ കാറുകള്‍ക്ക് വര്‍ധിച്ചുവരുന്ന ആവശ്യം പരിഗണിച്ചാണ് ടൊയോട്ടയുടെ നടപടി.

സെഡാനായ എട്യോസും ചെറുകാറായ ലിവയും കൂടുതല്‍ മികച്ച പ്രകടനത്തിന് ശേഷിയുള്ള കാറുകളാണെന്നാണ് വിലയിരുത്തല്‍. ‍ഡീസല്‍ വേരിയന്‍റ് കുറേക്കൂടി നേരത്തെ വിപണിയില്‍ എത്തേണ്ടതായിരുന്നെങ്കിലും ജപ്പാനിലെ സുനാമിയിലും ഭൂകമ്പത്തിലും പെട്ട് സംഗതി അല‍്‍പം നീണ്ടു പോയി.

സെപ്തംബര്‍ ഒമ്പതിനാണ് പുതിയ മോ‍ഡലുകളുടെ ലോഞ്ച്. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാന്‍ കമ്പനി വൃത്തങ്ങള്‍ തയ്യാറായിട്ടില്ല, ലോഞ്ചിംഗ് സമയത്ത് കൂടുതല്‍ വിവരങ്ങള്‍ എന്നാണ് വിശദീകരണം.

നിലവില്‍ മാസത്തില്‍ 6,000 യൂണിറ്റുകള്‍ എന്ന കാണക്കിലാണ് രണ്ട് കാറുകളും വിപണിയിലെത്തുന്നത്. ഡീസല്‍ വേരിയന്‍റു കൂടി വരുന്നതോടെ ഇവ 6,800-7000 എന്ന നിലയിലേക്ക് ഉയര്‍ത്തും. രണ്ട് മോഡലുകളുടെയും ലോഞ്ചിനു ശേഷം ഇതുവരെ 30,000 യൂണിറ്റുകള്‍ വിറ്റഴിച്ചിട്ടുണ്ട്.

എട്യോസ് പെട്രോള്‍ വേരിയന്‍റിന്‍റെ വില 4.99 ലക്ഷം മുതല്‍ 6.97 ലക്ഷം വരെയാണ്. ലിവയുടെ വില 3.99 ലക്ഷം മുതല്‍ 5.99 ലക്ഷവും. ലിവയ്ക്ക് ഒരു മാസത്തേളം കാത്തിരിപ്പ് സമയം വരുമെന്ന് കമ്പനി വ്യക്തമാക്കുന്നു.

More from DriveSpark

Article Published On: Monday, September 5, 2011, 11:10 [IST]
English summary
Japanese car maker Toyota said it will launch the diesel variants of its small car Liva and sedan Etios in India next week.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X