ടൊയോട്ട അവാന്‍സ വരുന്നു

ഇന്നോവ പിടിച്ച വിപണിയില്‍ നിന്ന് അല്‍പം മാറി നടക്കുക എന്ന വിപണി തന്ത്രമാണ് അവാന്‍സ് സ്വീകരിക്കുക. ഇന്നോവയെക്കാള്‍ കുറഞ്ഞ എന്‍ജിന്‍ ശേഷിയായിരിക്കും അവാന്‍സയ്ക്ക്. ഉള്‍ സൗകര്യവും ഇന്നോവയെക്കാള്‍ കുറവായിരിക്കും.
ഈ സെഗ്മെന്‍റില്‍ മഹീന്ദ്രയുടെ സൈലോ, ഷെവര്‍ലെയുടെ ടവേര നിസ്സാന്‍ എന്‍ വി 200 എന്നിവയായിരിക്കും അവാന്‍സയുടെ എതിരാളികള്‍. അവാന്‍സിസ് വേഴ്സോ എന്നാണ് ലോക വിപണിയില്‍ അവാന്‍സയുടെ നാമം. തായ്‍ലന്‍ഡില്‍ ഈയിടെ പുറത്തിറക്കിയപ്പോള്‍ പേര് അവാന്‍സ് എന്ന മാറ്റിയിരുന്നു. ഇതേ പേര് തന്നെയായിരിക്കും ഇന്ത്യയിലും സ്വീകരിക്കുക.
പെട്രോള്‍ വേരിയന്‍റ് മാത്രമാണ് വിപണിയിലെത്തുക എന്നാണ് ലഭിക്കുന്ന വിവരം. 1.5 ലിറ്റര്‍ എന്‍ജിന്‍. 109 കുതിരശക്തി, 141 എന്‍ എം ടോര്‍ക്ക്.


Click it and Unblock the Notifications








