ഹോണ്ടയുടെ വന്‍ തിരിച്ചുവിളി

ആക്സിഡന്‍റുകളില്‍ പെടുമ്പോള്‍ സീറ്റുബെല്‍റ്റുകള്‍ ഊരിപ്പോരുന്നതാണ് പൈലറ്റ് അഭിമുഖീകരിക്കുന്ന പ്രശ്നം. 2009-നും 2011-ഉം ഇടയ്ക്ക് ലിങ്കണ്‍, അലാബാമ എന്നിവിടങ്ങളില്‍ നിര്‍മിച്ചവയ്ക്കാണ് നിര്‍മാണപ്പിശക് സംഭവിച്ചിരിക്കുന്നത്. പ്രസ്തുത പിശകുമൂലം ഇതുവരെ അപകടങ്ങളൊന്നും തന്നെ സംഭവിച്ചിട്ടില്ലെന്നും ഹോണ്ട വ്യക്തമാക്കുന്നു.
പൈലറ്റ് എസ് യു വിയുടെ ഉടമകള്‍ക്ക് ഇതുസംബന്ധിച്ച ഒരു രജിസ്റ്റേര്‍ഡ് വിളി ഒക്ടോബറില്‍ ഹോണ്ട അയയ്ക്കും. തിരിച്ചുവിളിക്കുന്ന യൂണിറ്റുകളില്‍ 3,11,000 എണ്ണവും അമേരിക്കയില്‍ തന്നെയാണുള്ളത്. കാനഡയില്‍ 10,000 യൂണിറ്റുകളുണ്ട്. മെക്സിക്കയില്‍ 8000-വും.
ഈ മാസമാദ്യത്തില്‍ ഹോണ്ടയയുടെ ഫിറ്റ് സബ്‍കോംപാക്ട് തിരിച്ചുവിളിക്കപ്പെട്ടിരുന്നു. 960,000 വണ്ടികളാണ് തിരിച്ചു വിളിച്ചത്.


Click it and Unblock the Notifications








