വരുന്നൂ ഹൈബ്രിഡ് സ്കോര്‍പിയോ

Scorpio
ഇന്ത്യന്‍ കാര്‍ നിര്‍മാതാക്കളില്‍ ഹൈബ്രിഡ് സംസ്കാരത്തെ ആദ്യം സ്വന്തമാക്കിയത് മഹീന്ദ്രയാണെന്നു പറയാം. ബങ്കളുരു ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചിരുന്ന രേവ എന്ന ഇലക്ട്രിക് കാര്‍ കമ്പനിയെ സ്വന്തമാക്കുകയാണ് മഹീന്ദ്ര ചെയ്തത്. രേവയെ സ്വന്തമാക്കുമ്പോള്‍ മഹീന്ദ്ര കണ്ടിരുന്ന ലക്ഷ്യം നേടുന്നതിന് ഇനിയധികം ദൂരമില്ല.

മഹീന്ദ്രയുടെ നിലവിലുള്ള ഒരു കാര്‍ മോഡല്‍ ഇലക്ട്രിക് എന്‍ജിനുമായി അധികം വൈകാതെ പുറത്തിറങ്ങുമെന്നാണ് പുതിയ വിവരം. ഇത് ഏതു കാറായിരിക്കുമെന്ന് മഹീന്ദ്ര വ്യക്തമാക്കുന്നില്ല. 2008-ലെ ദില്ലി ഓട്ടോ എക്സ്പോയില്‍ സ്കോര്‍പിയോയുടെ ഹൈബ്രിഡ് മോ‍ഡല്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇക്കാരണത്താല്‍ മഹീന്ദ്ര ഹൈബ്രിഡ്‍വല്‍ക്കരിക്കാന്‍ ഉദ്ദേശിക്കുന്ന കാര്‍ സ്കോര്‍പിയോ തന്നെയന്ന് ഊഹിക്കാം. അതേസമയം ഇത് സൈലോ ആയിരിക്കും എന്ന് വാദിക്കുന്ന ചിലരെയും കാണാം.

ഇക്കാര്യത്തില്‍ വലിയ ടെന്‍ഷനൊന്നും വേണ്ട. അടുത്ത മൂന്നു മാസത്തിനകം വണ്ടിയേതാണെന്ന് മഹീന്ദ്ര തന്നെ പറയും. 18 മാസം കൂടി കാത്തിരുന്നാല്‍ വണ്ടി നിരത്തിലെത്തുമെന്നും മഹീന്ദ്ര അറിയിക്കുന്നു. ഇതു കൂടാതെ ഇലക്ട്രിക് സ്കൂട്ടറുകള്‍ നിരത്തിലിറക്കാനും മഹീന്ദ്രയ്ക്ക് പരിപാടിയുണ്ട്.

More from DriveSpark

Article Published On: Saturday, September 10, 2011, 11:53 [IST]
English summary
Mahindra is planning to launch a new hybrid car based on its existing platform.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X