അച്ചടക്കരാഹിത്യം അംഗീകരിക്കില്ലെന്ന് സുസുക്കി

Strike
ജപ്പാനില്‍ അച്ചടക്കരാഹിത്യം അംഗീകരിക്കാറില്ലെന്ന് സുസുക്കി മോട്ടോഴ്സ് ചെയര്‍മാന്‍ ഒസാമു സുസുക്കി. മാരുതി സുസുക്കിയുടെ മനെസര്‍ പ്ലാന്‍റില്‍ നടന്നുവരുന്ന തൊഴിലാളി സമരത്തിന്‍റെ പശ്ചാത്തലത്തില്‍ ഓഹരിയുടമകളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലും തൊഴിലാളികളുടെ അച്ചടക്കമില്ലായ്മ അംഗീകരിക്കില്ലെന്ന് അദ്ദേഹം അറിയിച്ചു. ഒസാമു സുസുക്കിയുടെ നാടായ ജപ്പാന്‍ ഇപ്പോഴും രാജഭരണത്തിന്‍ കീഴിലാണുള്ളത്.

അച്ചടക്ക രാഹിത്യവും മറ്റുമാരോപിച്ച് 21 തൊഴിലാളികളെ ഇതിനകം തന്നെ മാരുതി പുറത്താക്കിക്കഴിഞ്ഞു. പുറത്താക്കപ്പെട്ട തൊഴിലാളികള്‍ക്കു പകരം കരാര്‍ തൊഴിലാളികളെ നിയമിച്ചുകൊണ്ടിരിക്കുകയാണ് കമ്പനി.

സുസുക്കിയുടെ പ്രസ്താവനയോടെ തൊഴിലാളികളോട് യാതൊരു വിട്ടുവീഴ്ചയ്ക്കും കമ്പനി തയ്യാറല്ലെന്ന് വ്യക്തമായിരിക്കുകയാണ്. കഴിഞ്ഞമാസം 29-ന് മാരുതി മനെസര്‍ പ്ലാന്‍റിലെ തൊഴിലാളികള്‍ക്കായി കമ്പനി നല്ലനടപ്പ് കരാര്‍ പ്രഖ്യാപിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഭൂരിപക്ഷം തൊഴിലാളികളും കരാറില്‍ ഒപ്പുവെയ്ക്കാന്‍ വിസമ്മതിക്കുകയായിരുന്നു. കരാറില്‍ ഒപ്പിടാതിരുന്ന ട്രെയിനീ തൊഴിലാളികളെ ഉടന്‍ പിരിച്ചുവിടുകയും മറ്റുള്ളവരെ സസ്പെന്‍ഡ് ചെയ്യുകയുമാണ് മനെസര്‍ മാനേജ്‍മെന്‍റ് ചെയ്തത്. കാറുകള്‍ മനപ്പൂര്‍വം നശിപ്പിക്കാന്‍ ശ്രമിച്ചു എന്ന ആരോപണവും മാരുതി ഉന്നയിച്ചിരുന്നു.

More from DriveSpark

Article Published On: Saturday, September 10, 2011, 16:33 [IST]
English summary
Osamu Suzuki, the chairman of Suzuki Motor Company has condemned the indiscipline at the plant and has stated any form of indiscipline will not be tolerated in Japan as well as in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X