ഐ 10-ന് ഡീസല്‍ പതിപ്പ്

I10
രാജ്യത്ത് ഹ്യൂണ്ടായ് മോട്ടോഴ്സ് ഏറ്റവുമധികം വിറ്റഴിക്കുന്ന കാര്‍ ഹ്യൂണ്ടായ് ഐ10 ആണ്. ഡീസല്‍ വേരിയന്‍റില്ലെങ്കിലും വിപണിയില്‍ ഹ്യൂണ്ടായ് ഐ10-ന്‍റെ പ്രിയത്തിന് ഒരു കോട്ടവും സംഭവിച്ചിട്ടില്ല. പൊന്നുംകുടത്തിന് പൊട്ട് വേണ്ടെന്നാണ് വെപ്പെങ്കിലും ഒരു പൊട്ടിരുന്നാല്‍ തരക്കേടെന്തുണ്ട്? വിപണിയിലാണെങ്കില്‍ ഡീസല്‍ പതിപ്പുകളുടെ ചാകരയാണ്. എല്ലാവരും ഡീസലിറക്കുമ്പോള്‍ മാറിനില്‍ക്കുന്നത് പോരായ്മയാണ്. വിപണിമത്സരം മുറുകിയ ഇക്കാലത്ത് അതൊരു പോരായ്മ തന്നെയാണ്.

ഇക്കാരണത്താല്‍ വിദേശവിപണികളില്‍ നിലവില്‍ ലഭ്യമായ ഐ10 ഡീസല്‍ പതിപ്പ് ഇന്ത്യയിലും ഇറക്കാനാണ് ഹ്യൂണ്ടായ്ക്ക് പരിപാടി.

ഡീസല്‍ പതിപ്പുള്ള കാറുകള്‍ പലതും പ്രസ്തുത കാരണം കൊണ്ടു മാത്രം രക്ഷപ്പെട്ടുപോകുന്നതാണ് ഇന്നത്തെ സ്ഥിതി. പെട്രോള്‍ വിലവര്‍ധന എന്ന പ്രതിഭാസം വന്നതില്‍ പിന്നെ മിക്ക കമ്പനികളും ഡീസല്‍ കാറുകളുമായി നിരത്തിലിറങ്ങാന്‍ തുടങ്ങിയിരിക്കുകയുമാണ്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയായ സ്ഥിതിക്ക് ഐ10-ന് ഡീസല്‍ പതിപ്പ് ഇതുവരെ ഇറക്കാതിരുന്നതിന്‍റെ സമാധാനം ഹ്യൂണ്ടായ് ഇങ്ങോട്ട് നല്‍കണം.

1.1 ലിറ്റര്‍ ടര്‍ബോചാര്‍ജ്ജ്ഡ് സി ആര്‍ ഡി ഐ എന്‍ജിനാണ് ഡീസല്‍ വേരിയന്‍റിനുള്ളത്. 75 ബി എഛ് പി കുതിരശക്തിയും 153 എന്‍ എം ടോര്‍ക്കും പുള്ളിക്കുണ്ട്. 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനാണുള്ളത്. ഇന്ത്യന്‍ വിപണിയില്‍ ഡീസല്‍ ഐ10-ന്‍റെ വില 4.90 ലക്ഷത്തില്‍ തുടങ്ങുമെന്ന് പ്രതീക്ഷിക്കുക.

More from DriveSpark

Article Published On: Monday, September 12, 2011, 15:07 [IST]
English summary
Hyundai Motors is expected to launch the diesel variant of the i10 hatchback soon. According to speculations in the auto sector the Korean carmaker will bring in the i10 diesel before the end of this year.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X