ജെനിയോ ആഗോള മോഡല്‍ വിപണിയില്‍

Genio
മഹീന്ദ്ര ജെനിയോ പിക്കപ്പ് ആഗോള വിപണിക്കായി പുറത്തിറക്കി. ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങളില്‍ ഉപയോഗിക്കാന്‍ പര്യാപ്തമായതാണ് ജെനിയോയുടെ പുതിയ മോഡല്‍.

2.2 ലിറ്റര്‍ എന്‍ജിനാണ് ജെനിയോ ആഗോള മോഡലിനുള്ളത്. 4000 ആര്‍ പി എമ്മില്‍ 120 ബി എഛ് പി ശേഷിയുണ്ട് എന്‍ജിന്. 1600-2800 ആര്‍ പി എമ്മില്‍ 290 എന്‍ എം ടോര്‍ക്കും ലഭ്യം. യൂറോ 3ഉം 4ഉം കരിമ്പുകച്ചട്ടങ്ങള്‍ പാലിക്കുന്നുണ്ട് ആഗോളമോഡലിന്‍റെ എന്‍ജിന്‍. അടുത്ത ഘട്ടത്തില്‍ യൂറോ 5 ചട്ടങ്ങള്‍ക്ക് അനുസൃതമായി മാറ്റങ്ങള്‍ വരുത്തും.

ആഗോളവിപണിയുടെ സൗന്ദര്യ മാനദണ്ഡങ്ങളോട് എന്തുകൊണ്ടും കിടപിടിക്കുന്നതാണ് ജെനിയോയുടെ ശരീരവടിവ്. മഹീന്ദ്രയുടെ തനതായ ഗ്രില്‍ തന്നെയാണ് ജെനിയോയ്ക്കുമുള്ളത്. യൂട്ടിലിറ്റി വാഹനത്തിന്‍റെ കരുത്ത് പ്രകടമാക്കാന്‍ ഈ ഗ്രില്‍ ഘടനയ്ക്കുള്ള കഴിവ് അംഗീകരിക്കപ്പെട്ടതാണല്ലോ. വാഹനത്തിന്‍റെ ഘടനയോട് നീതി പുലര്‍ത്തുന്ന അലോയ് വീലുകളും ഘടിപ്പിച്ചിരിക്കുന്നു.

ഉള്‍വശത്തിന്‍റെ സൗന്ദര്യം ഒരു പ്രീമിയം കാറിന്‍റേതിനോട് താരതമ്യം ചെയ്യാം. ആഡംബര സീറ്റുകളും മനോഹരമായ ഡാഷ്ബോര്‍ഡുമുണ്ട്. മടക്കിവെക്കാവുന്ന ഫ്ലൈറ്റ് ട്രേ (ഭക്ഷണവും മറ്റും കഴിക്കാന്‍) സെഗ്മെന്‍റില്‍ ആദ്യമാണ്. ഇത്രമേല്‍ സ്ഥലസൗകര്യം സെഗമെന്‍റില്‍ മറ്റൊരു വാഹനത്തിനുമില്ലെന്നും അവകാശവാദമുണ്ട്.

More from DriveSpark

Article Published On: Monday, September 12, 2011, 11:12 [IST]
English summary
Mahindra announced the global roll-out of the Mahindra Genio range of pick-ups. Developed to cater to the evolved needs of the small and medium entrepreneurs (SMEs) and businessmen alike, the Genio is a versatile, next generation pick up.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X