മാരുതി പുതിയ തൊഴിലാളികളെ നിയമിക്കുന്നു

തിങ്കളാഴ്ച മുതല്‍ പരിശീലനം സിദ്ധിച്ച തൊഴിലാളികളെ റിക്രൂട്ട് ചെയ്തു തുടങ്ങുമെന്ന് മാനേജ്മെന്‍റ് വൃത്തങ്ങള്‍ അറിയിച്ചു. ബോണ്ട് ഒപ്പുവെക്കാന്‍ നിലവിലെ തൊഴിലാളികള്‍ തയ്യാറാവാത്ത സാഹചര്യത്തിലാണിതെന്നും അവര്‍ പറഞ്ഞു.
ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരത്തില്‍ മനപ്പൂര്‍വം വിട്ടുവീഴ്ച ചെയ്തുവെന്നാരോപിച്ച് തൊഴിലാളികളെ പുറത്താക്കിയതിനെത്തുടര്‍ന്നാണ് മനെസര്‍പ്ലാന്‍റില്‍ വീണ്ടും തൊഴില്‍തര്‍ക്കം രൂക്ഷമായത്. തൊഴിലാളികള്‍ നല്ലനടപ്പ് കരാറില്‍ ഒപ്പു വെക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് പുതിയ ആരോപണവുമായി കമ്പനി രംഗത്തു വന്നതെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു.
ഇതുവരെ 81 തൊഴിലാളികള്‍ മാത്രമാണ് കരാറില്‍ ഒപ്പുവെച്ചിട്ടുള്ളത്. മനെസര്‍ പ്ലാന്‍റില്‍ മൊത്തം 2,500 തൊഴിലാളികളുള്ളതില്‍ 1000 പേര്‍ സ്ഥിരം ജീവനക്കാരാണ്. നല്ലനടപ്പ് കരാറില്‍ ഒപ്പുവെക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് 26 സ്ഥിരം തൊഴിലാളികളെ സസ്പെന്‍ഡ് ചെയ്യുകയും 18 ട്രെയിനി തൊഴിലാളികളെ പുറത്താക്കുകയും ചെയ്തിട്ടുണ്ട് കമ്പനി.


Click it and Unblock the Notifications








