ഫോക്സ്‍വാഗണ്‍-സുസുക്കി കളി അവസാനിച്ചു

അതേസമയം ഫോക്സ്‍വാഗണ്‍ ഈയിടെ നടത്തിയ ചില പരാമര്‍ശങ്ങള്‍ സുസുക്കിയെയും ചൊടിപ്പിച്ചിരുന്നു. രണ്ടുവര്‍ഷത്തെ ഫോക്സ്‍വാഗണ്‍-സുസുക്കി ബാന്ധവം മൂലം സുസുക്കിയുടെ ഉല്‍പന്നങ്ങളില്‍ ഫോക്സ്‍വാഗണ്‍ സ്വാധീനം പ്രകടമാണെന്നാണ് ജര്‍മന്‍കാരന്‍ വെച്ചുകാച്ചിയത്. ഇത് സുസുക്കിയുടെ ജപ്പാന്‍ ആത്മാവിനെ മുറിവേല്‍പ്പിച്ചു. ഫോക്സ്‍വാഗണില്‍ നിന്ന് സുസുക്കിക്ക് ഉപകാരപ്രദമായ യാതൊന്നും ഇന്നേവരെ ലഭിച്ചിട്ടില്ലെന്നും ഫോക്സ്‍വാഗണ്‍ ഒരു മരുപ്പറമ്പ് പോലെയാണ് തങ്ങള്‍ക്ക് അനുഭവപ്പെട്ടതെന്നും സുസുക്കിയുടെ തലവന്‍ ഒസാമു സുസുക്കി തിരിച്ചടിച്ചു. ചുരുക്കിപ്പറഞ്ഞാല്‍ രണ്ടു വര്‍ഷം കൂട്ടുകൃഷി നടത്തിയത് എന്തിനാണെന്ന് ഇരുകൂട്ടര്‍ക്കും വലിയ തിട്ടമില്ലെന്ന് സാരം.
സുസുക്കിയുടെ പക്കല്‍ ഫോക്സ്‍വാഗണിന്‍റെ 1.5 ശതമാനം ഓഹരിയുണ്ട്. സുസുക്കിയുടെ 19.9 ശതമാനം ഓഹരി ഫോക്സ്‍വാഗണും സ്വന്തമാക്കിയിരുന്നു. ഇതെല്ലാം കരാറിന്‍റെ ഭാഗമായി സംഭവിച്ചതാണ്. ഫോക്സ്‍വാഗണ്‍ സാങ്കേതികതയിലായിരുന്നു സുസുക്കിക്ക് നോട്ടമെങ്കില്‍ സുസുക്കിയുടെ ചെറുകാര്‍ വൈദഗ്ധ്യത്തിലായിരുന്നു ഫോക്സ്‍വാഗണിന്‍റെ കണ്ണ്. നോട്ടമിടലും കണ്ണേറുമല്ലാതെ സംയുക്തസംരംഭങ്ങളൊന്നും നടക്കുകയുണ്ടായില്ല.


Click it and Unblock the Notifications








