ലെയ്‍ലന്‍ഡ് കാ ദോസ്ത്!

Dost
അശോക് ലെയ്‍ലാന്‍ഡില്‍ നിന്നുള്ള ആദ്യ ചെറു വാണിജ്യവാഹനം പുറത്തിറങ്ങി. ദോസ്ത് എന്നാണ് പേര്. ഹെവി വാഹനങ്ങളിലൂടെ ഇന്ത്യന്‍ മണ്ണിന്‍റെ ദോസ്തായിത്തീര്‍ന്ന ലെയ്‍ലാന്‍ഡിന്‍റെ നയപരമായ മാറ്റത്തെക്കൂടി പുതിയ വാഹനം പ്രതിഫലിപ്പിക്കുന്നു. ഇന്ത്യന്‍ ഓട്ടോ വിപണിയില്‍ ചെറുവാണിജ്യ വാഹനങ്ങള്‍ക്ക് ലഭിച്ചു വരുന്ന വമ്പിച്ച ആവശ്യമാണ് ലെയ്‍ലാന്‍ഡിനെ പുതിയ ഇടത്തിലേക്ക് ലാന്‍ഡ് ചെയ്യാന്‍ പ്രേരിപ്പിച്ചത്.

ലെയ്‍ലാന്‍ഡിന്‍റെ ഹെവി വാഹനങ്ങളുടെ വില്‍പനയില്‍ അടുത്ത കാലത്തായി കാര്യമായ കുറവ് സംഭവിച്ചിരുന്നു. പുതിയ ചെറുവാണിജ്യ വാഹനം ഈ നഷ്ടം നികത്തിത്തരുമെന്ന പ്രതീക്ഷയിലാണ് കമ്പനി. വര്‍ഷത്തില്‍ 55,000 ദോസ്തുമാരെ വിപണിയില്‍ ചെലവാക്കാം എന്നാണ് ലെയ്‍ലന്‍ഡിന്‍റെ പ്രതീക്ഷ.

1.25 ടണ്‍ പേറാന്‍ ദോസ്തിന് കഴിയും. ദോസ്തിന്‍രെ ബേസ് മോഡലിന് 3.79 ലക്ഷം രൂപയാണ് വില. ഉയര്‍ന്ന മോഡലിന് 4.39 ലക്ഷം വില വരും.

അശോക്-നിസ്സാന്‍ സംയുക്തസംരംഭത്തിന്‍റെ ആദ്യ സൃഷ്ടി കൂടിയാണ് ദോസ്ത്. അശോക് ലെയ്‍ലന്‍ഡിന്‍റെ ചെന്നൈ പ്ലാന്‍റിലാണ് ദോസ്തിന്‍റെ നിര്‍മാണം നടക്കുന്നത്. രണ്ട് ലക്ഷം യൂണിറ്റ് ശേഷിയാണ് പ്ലാന്‍റിനുള്ളത്.

More from DriveSpark

Article Published On: Tuesday, September 13, 2011, 11:38 [IST]
English summary
Ashok Leyland announced the launch of their first LCV named Dost. Ashok Leyland Dost enters the Indian auto industry when the sales of LCVs are growing at a never before seen rate.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X