ട്രാക്സിന് ആഡംബരം ചേര്‍ക്കാന്‍ ഫോഴ്സ്

ഫോഴ്സ് മോട്ടോഴ്സിന്‍റെ ട്രാക്സ് വിജയം കണ്ടെത്തിയ വാഹനമാണ്. വാണിജ്യവാഹനം എന്ന നിലയിലാണ് ട്രാക്സ് നിലവില്‍ ഉപയോഗിക്കപ്പെടുന്നത്. ഏത് സാഹചര്യത്തിലും ഉപയോഗിക്കാന്‍ പര്യാപ്തമാണ് ട്രാക്സ്. ഇതിന്‍റെ ഒരേയൊരു പോരായ്മ സഞ്ചരിക്കുന്നതിനും ഓടിക്കുന്നതിനുമുള്ള സുഖക്കുറവാണ്. ഈ കുറവ് നികത്താന്‍ പുതിയ സാങ്കേതികതയും സൗന്ദര്യപരമായ കുറവുകള്‍ നികത്താന്‍ പുതിയ ഡിസൈനും കൊണ്ടുവരാന്‍ ഫോഴ്സ് പദ്ധതിയിടുന്നു.
ഒരു കമേഴ്സ്യല്‍ വാഹനം എന്ന നിലയില്‍ നിന്ന് ഉയരുവാന്‍ ട്രാക്സിന് ശേഷിയുണ്ടെന്ന് ഫോഴ്സ് മാനേജിംഗ് ഡയറക്ടറായ പ്രസാദ് ഫിറോദിയ അഭിപ്രായപ്പെടുന്നു. പ്രീമിയം വാഹനത്തിന്‍റെ സുഖസൗകര്യവും സൗന്ദര്യവും പകരാനാണ് ഫോഴ്സിന്‍റെ നീക്കം. ഭാരത് സ്റ്റേജ് 4 കരിമ്പുകച്ചട്ടങ്ങള്‍ അനുസരിക്കുന്ന പുതിയ സി ആര്‍ ഡി ഐ എന്‍ജിന്‍ ട്രാക്സിന് ഘടിപ്പിക്കും. വലിയ കുടുംബങ്ങള്‍ക്ക് സൗകര്യപ്രദമായി ഉപയോഗിക്കാവുന്ന വാഹനമാക്കി ട്രാക്സ് അധികം താമസിക്കാതെ തന്നെ പുറത്തിറങ്ങും.


Click it and Unblock the Notifications








