ലൈറ്റ് വെയ്റ്റ് കാര്‍

കനക്കുറവ് എന്നത് വെറുമൊരു കൗതുകമല്ല ഇക്കാലത്ത്. പാരസ്ഥിതികമായ നിരവധി ആശങ്കകള്‍ക്കുള്ള പരിഹാരം കൂടിയാണ് ലൈറ്റ് വെയ്റ്റ് ഹൈബ്രിഡ് കാറുകള്‍.
വെറും 500 കിലോയാണ് ഈ കാറിന്‍റെ ഭാരം. മ്യൂട്ട് എന്നാണ് കാറിന് പേരിട്ടിരിക്കുന്നത്. ലീതിയം അയേണ്‍ ബാറ്ററിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. 100 കിമിയെങ്കിലും ചാര്‍ജ്ജ് നിലനില്‍ക്കും എന്നാണ് കണ്‍സെപ്റ്റിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ പറയുന്നത്.
മണിക്കൂറില്‍ 120 കിമി വേഗതയില്‍ പായാന്‍ ഇവന് സാധിക്കും. കൂടിയ കനമുള്ള വാഹനങ്ങള്‍ക്ക് കൂടുതല്‍ ശക്തിയേറിയ ബാറ്ററി ആവശ്യമാണെന്നതാണ് ഹൈബ്രിഡ് വാഹനങ്ങള്‍ നേരിടുന്ന പ്രതിസന്ധി. വാഹനത്തിന്‍റെ കനം കുറയുന്നതോടെ ബാറ്ററിയുടെ ആയുര്‍ദൈര്‍ഘ്യമാണ് വര്‍ധിക്കുന്നത്. കുറഞ്ഞ ചെലവ്, ഇന്ധനക്ഷമത, സുരക്ഷ എന്നിവയ്ക്കാണ് തങ്ങള്‍ കാറിന്‍റെ നിര്‍മാണ വേളയില്‍ മുന്‍തൂക്കം നല്‍കിയതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.


Click it and Unblock the Notifications








